TRIUMPH SERIES TEST

അപ്രതീക്ഷിതമായെത്തിയ കോവിഡ് 19 എന്ന മഹാമാരി എല്ലാവരുടെയും സ്വപ്നങ്ങളെ മാറ്റിമറിച്ചു. ലോകരാഷ്ട്രങ്ങളെ മുഴുവൻ ഭീതിയിലാഴ്‌ത്തിക്കൊണ്ട് കോവിഡ് മനുഷ്യരെ മുഴുവൻ കൂട്ടിലടയ്ക്കപ്പെട്ട കിളികളെപ്പോലെയാക്കി മാറ്റി. നമ്മുടെ പരീക്ഷകളെയും അക്കാദമിക് സംവിധാനത്തെയും തകിടം മറിയുകയും ചെയ്തു. ഹയർ സെക്കൻഡറിയിൽ ബാക്കിയുള്ള പരീക്ഷകൾ എന്നു നടക്കുമെന്ന് പോലും അറിയില്ല. ഈ ലോക്ക് ഡൗൺ കാലത്തിന് ശേഷം ഒന്നും രണ്ടും വർഷ ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്ക് ഇനി എഴുതാനുള്ള പരീക്ഷകളുടെ പ്രാക്ടീസ് എന്ന നിലയിൽ മുഴുവൻ പാഠഭാഗങ്ങളെയും ഉൾക്കൊള്ളിച്ച് കൊണ്ട് തയ്യാറാക്കിയിട്ടുള്ള ചോദ്യപേപ്പറുകൾ HSSTAPLUS ലൂടെ ഷെയര്‍ ചെയ്യുകയാണ്. PDF ഫോർമാറ്റിലുള്ള ചോദ്യപേപ്പറുകൾ വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാവുന്നതാണ്. ചോദ്യപേപ്പറുകളുടെ ഉത്തര സൂചികകൾ https://hsstaplus.com എന്ന വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാവുന്നതാണ്.

ഹയർ സെക്കണ്ടറി മേഖലയിൽ അനേകം വർഷങ്ങളായി സേവനമനുഷ്ഠിക്കുന്ന പ്രഗത്ഭരായ അദ്ധ്യാപകരാണ് ചോദ്യപേപ്പറുകൾ തയ്യാറാക്കിയിട്ടുള്ളത്. എല്ലാ കൊച്ചു കൂട്ടുകാർക്കും ഈ ചോദ്യപേപ്പറുകളുടെ ശേഖരം ഉപകാരപ്രദമാവട്ടെ എന്ന് ആശംസിക്കുന്നു.

എല്ലാവർക്കും വിജയാശംസകളോടെ..

സനോജ് കെ – അക്കാദമിക് കൗൺസിൽ കൺവീനർ

QUESTION PAPERS

HSE I

HSE II

ANSWER KEYS

HSE I

HSE II