HSE EXAM MARCH 2020

REGISTERS TO BE KEPT DURING HIGHER SECONDARY EXAMINATIONS

2020 ജനുവരി 31 ലെ EX-II/1/14452/HSE/2019 പ്രകാരമുള്ള DGE യുടെ ഉത്തരവ് പ്രകാരം ഹയര്‍സെക്കണ്ടറി പരീക്ഷാ കേന്ദ്രങ്ങളില്‍ സൂക്ഷിക്കേണ്ട രജിസ്റ്ററുകളുടെ എണ്ണവും മാതൃകകളും മാറിയിട്ടുണ്ട്. ഈ വർഷം മാർച്ച് മുതല്‍ എട്ട് രജിസ്റ്ററുകളാണ് പരീക്ഷാ സംബന്ധമായി തയ്യാറാക്കി സൂക്ഷിക്കേണ്ടത്. രജിസ്റ്ററുകളുടെ ഫോര്‍മാറ്റുകള്‍ തന്നിരിക്കുന്ന ലിങ്കുകളിൽ നിന്ന് ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാവുന്നതാണ്.

  1. Opening/Closing of Safe Containing Question Paper
  2. Invigilation Duty Register
  3. Question Paper Account
  4. Despatch of Answer Scripts and Stamp Account
  5. Daily Report Book
  6. Night Watchman Duty Register
  7. Answer book, Additional Sheets & Barcoded Script Account
  8. Absentees Entry Register

EXAM RELATED ORDERS AND CIRCULARS

  • DEPUTY POSTING AT MAHE SCHOOLS
  • മാഹി സ്കൂളുകളിലേക്ക് ഹയർസെക്കണ്ടറി പൊതു പരീക്ഷയ്ക്ക് ആയി ഡെപ്യൂട്ടി തസ്തികയിലേക്ക് നിയോഗിച്ചിട്ടുള്ള അദ്ധ്യാപകരുടെ നിയമന ഉത്തരവ്.
  • PRACTICAL MARKS ENTRY
  • പ്രാക്ടിക്കൽ പരീക്ഷയുടെ മാർക്ക് നൽകുവാനുള്ള ലിങ്ക് iExaMS ൽ External Examiners ആയ Teachers ന്റെ ലോഗിനിൽ ലഭ്യമാണ്. പ്രാക്ടിക്കൽ പരീക്ഷയ്ക്കു വിദ്യാർഥികളുടെ absent, External Examiner രേഖപെടുത്തിയ ശേഷം സ്കൂൾ ലോഗിനിൽ പ്രിൻസിപ്പൽ verify ചെയ്തു വിടേണ്ടതാണ്.
  • GRACE MARK AND CE SCORE ENTRY
  • ഗ്രേസ് മാർക്കിന് വേണ്ടി അപേക്ഷിക്കുവാനുള്ള ലിങ്ക് iExaMS ൽ ലഭ്യമാണ് CE മാർക്ക് അപ്‌ലോഡ് ചെയ്യുവാനുള്ള ലിങ്ക് iExaMS ൽ ലഭ്യമാണ്.
  • IED APPLICATION SUBMISSION
  • ഭിന്നശേഷി (IED) വിദ്യാർഥികൾക്ക് 2020 പൊതുപരീക്ഷയിൽ ലഭിക്കേണ്ട അനൂകൂല്യങ്ങൾക്ക് അപേക്ഷ സമർപ്പിക്കാനുള്ള ലിങ്ക് ഇപ്പോൾ IExam -ൽ ലഭ്യമാണ് .
  • ഡെപ്യൂട്ടി ചീഫ് സൂപ്രണ്ടുമാരുടെ യോഗം
  • ഹയർ സെക്കന്ററി പൊതു പരീക്ഷയുമായി ബന്ധപ്പെട്ടു ഗൾഫ് ലക്ഷദീപ് പരീക്ഷ കേന്ദ്രത്തിലേക്കുള്ള ഡെപ്യൂട്ടി ചീഫ് സൂപ്രണ്ടുമാരുടെ യോഗം സംബന്ധിച്ചുള്ള അറിയിപ്പ്
  • EXAM ADVANCE AMOUNT 2020
  • 2020 മാർച്ചിലെ ഒന്നും രണ്ടും വർഷ ഹയർ സെക്കന്ററി പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ടു , സ്കൂളുകൾക്ക് മുൻ‌കൂർ തുക അനുവദിച്ചു കൊണ്ട് ജില്ലാടിസ്ഥാനത്തിലുള്ള ഉത്തരവ്, ഹയർ സെക്കന്ററി പോർട്ടലിൽ സ്കൂൾ ലോഗിൻ -ൽ പ്രസിദ്ധികരിച്ചിട്ടുണ്ട്.
  • INVIGILATION & VALUATION OPTION
  • ഹയർ സെക്കന്ററി മാർച്ച് 2020 പൊതു പരീക്ഷയുടെ ഇൻവിജിലേഷൻ ഉം വാലുവേഷൻ നും ഓപ്ഷൻ കൊടുക്കുവാനുള്ള ലിങ്ക് അദ്ധ്യാപകരുടെ വ്യക്തിഗത iExaMS ലോഗിനിൽ ലഭ്യമാണ്.
  • HSE I – NOMINAL ROLL
  • ഒന്നാം വർഷ വിദ്യാർഥികളുടെ നോമിനൽ റോൾ iExaMS സ്കൂൾ ലോഗിനിൽ ലഭ്യമാണ്.