ഒപ്പമുണ്ട് എച്ച് എസ് എസ് ടി എ

ഹയർ സെക്കണ്ടറി പരീക്ഷാ ജോലി : തലസ്ഥാനത്തു നിന്ന് വടക്കൻ ജില്ലകളിലേക്ക് യാത്രാ സൗകര്യമൊരുക്കി എച്ച് എസ് എസ് ടി എ. ലോക്ക് ഡൗൺ സമയത്ത് നടക്കുന്ന ഹയർ സെക്കണ്ടറി പരീക്ഷാ ജോലികൾ നിർവ്വഹിക്കാൻ തിരുവനന്തപുരത്തു നിന്ന് കാസർകോട് വരെയുള്ള ജില്ലകളിലേക്ക് യാത്രാ സൗകര്യമൊരുക്കി ഹയർ സെക്കണ്ടറി സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ. അന്തർജില്ലാ പൊതുഗതാഗത സൗകര്യങ്ങൾ ലഭ്യമല്ലാത്ത സാഹചര്യത്തിൽ ജില്ല മാറി ജോലി ചെയ്യുന്ന അധ്യാപകർക്ക് യാത്രാസൗകര്യങ്ങൾ ലഭ്യമാക്കുമെന്ന സർക്കാർ വാഗ്ദാനം നടപ്പാവാത്തതിനെ തുടർന്നാണ് എച്ച് എസ് എസ് ടി എ ഉത്തരവാദിത്തം ഏറ്റെടുത്ത് യാത്രാ സൗകര്യമൊരുക്കിയത്.

സംസ്ഥാന തല നിയമനം നടക്കുന്ന ഹയർ സെക്കണ്ടറി മേഖലയിൽ കൂടുതൽ അധ്യാപകരും തെക്കൻ ജില്ലകളിൽ താമസമുള്ളവരാണ്. കാസർകോട് ജില്ല വരെയുള്ള സ്കൂളുകളിൽ പരീക്ഷാ നടത്തിപ്പിനുള്ള ചീഫ് , ഡെപ്യൂട്ടി ചീഫ് ചുമതലകളുള്ള നൂറുകണക്കിന് അധ്യാപകരാണ് യാത്രാ സൗകര്യമില്ലാത്തതിന്റെ പേരിൽ ബുദ്ധിമുട്ടിലായത്. ഇവർക്കായി പൊതുഗതാഗത സൗകര്യമൊരുക്കുമെന്ന തീരുമാനം നടപ്പാവാതെ വരികയും അധ്യാപകർ നിർബന്ധമായും ജോലിക്ക് ഹാജരാവണമെന്ന നിർദ്ദേശം വരികയും ചെയ്തതോടെയാണ് അധ്യാപക സംഘടന നേരിട്ട് യാത്രാസൗകര്യമൊരുക്കിയത്. രണ്ടു ബസുകളിലായി നിരവധി അധ്യാപകർ പരീക്ഷയുടെ തലേ ദിവസം തന്നെ അതാത് കേന്ദ്രങ്ങളിലേക്ക് സുരക്ഷിതരായി എത്തി. അധ്യാപകരെ അതത് കേന്ദ്രങ്ങളിലെത്തിക്കുന്നതിനും താമസ സൗകര്യങ്ങൾ ഉറപ്പുവരുത്തുന്നതിനും അതതു ജില്ലകളിലെ എച്ച് എസ് എസ് ടി എ ജില്ലാ കമ്മറ്റികൾ നേതൃത്വം നൽകി. പരീക്ഷയുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായ നിർദ്ദേശങ്ങൾ സംഘടന സർക്കാറിന്റെ ശ്രദ്ധയിൽപ്പെടുത്തിയതിന്റെ ഫലമായി അനുകൂല ഉത്തരവുകളിറങ്ങി. ജില്ലാന്തര യാത്രാ സൗകര്യങ്ങൾ ലഭ്യമല്ലാത്തതിനാൽ പരീക്ഷയുടെ ഇൻവിജിലേഷൻ ജോലികൾ അധ്യാപകർക്ക് തങ്ങളുടെ ജില്ലകളിൽ നിർവ്വഹിക്കാൻ കഴിയുന്ന തരത്തിൽ ക്രമീകരണങ്ങൾ ചെയ്യണമെന്നും സംഘടന സർക്കാറിനോടാവശ്യപ്പെട്ടിരുന്നു. എന്നാൽ അത്തരം ക്രമീകരണങ്ങൾ വരുത്താത്ത സാഹചര്യത്തിൽ, കോവിഡ് ലോക്ക് ഡൗൺ കാരണം പരീക്ഷാ ജോലിക്ക് ഒരു തരത്തിലും എത്തിപ്പെടാൻ കഴിയാത്തവർക്ക് അർഹമായ പരിഗണന നൽകണമെന്ന് സംഘടന സർക്കാറിനോടാവശ്യപ്പെട്ടു.

അധ്യാപകരുടെ യാത്രാ സൗകര്യവുമായി ബന്ധപ്പെട്ട ക്രമീകരണങ്ങൾക്ക് എച്ച് എസ് ടി എ സംസ്ഥാന ഭാരവാഹികളായ ആർ രാജീവൻ, അനിൽ എം ജോർജ്, എം സന്തോഷ് കുമാർ, തോമസ് സ്റ്റീഫൻ, കെ ആർ മണികണ്ഠൻ, ടി എസ് ഡാനിഷ്, എം റിയാസ്, പി കെ പ്രദീപ് കുമാർ, സി ദീപക്, അബ്ദുൾ ലത്തീഫ്, പി കെ രാജരാജൻ എന്നിവർ നേതൃത്വം നൽകി.

HSE EXAMS

ഒന്നും രണ്ടും വർഷ ഹയർസെക്കന്ററി പരീക്ഷകൾ 2020 മാർച്ച് പത്താം തീയതി മുതൽ ഇരുപത്താറാം തീയതി വരെ ക്രമീകരിച്ചിരുന്നു. എന്നാൽ നോവൽ കൊറോണ വൈറസ് 19 ന്റെ വ്യാപനം മൂലം 23/03/2020 മുതൽ 26/03/2020 വരെയുള്ള ഹയർസെക്കന്ററി പരീക്ഷകൾ മാറ്റി വച്ചിരുന്നു. പ്രസ്തുത പരീക്ഷകൾ പുതുക്കിയ ടൈംടേബിൾ പ്രകാരം 27/05/2020 മുതൽ 30/05/2020 വരെ നടത്തുന്നതാണ്.

2020 മാർച്ചിൽ പരീക്ഷാ ഡ്യൂട്ടിക്കായി നിയോഗിക്കപ്പെട്ട ചീഫ് സൂപ്രണ്ട്, ഡെപ്യൂട്ടി ചീഫ് സൂപ്രണ്ട്, ഇൻവിജിലേറ്റർ എന്നിവർ (സർവ്വീസിൽ നിന്നും വിരമിച്ച അധ്യാപകർ ഒഴികെ) ബന്ധപ്പെട്ട പരീക്ഷാ കേന്ദ്രങ്ങളിൽ നിയോഗിക്കപ്പെട്ട ഡ്യൂട്ടി നിർവ്വഹിക്കേണ്ടതാണ്. പരീക്ഷയുമായി ബന്ധപ്പെട്ട ഇതര കാര്യങ്ങൾ സൂചന വിജ്ഞാപന പ്രകാരം നടത്തേണ്ടതാണ്. പുതുക്കിയ ടൈംടേബിൾ ഡൌൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

വായ്‌പാ തിരിച്ചടവുകൾ

ജീവനക്കാരുടെ വായ്‌പാ തിരിച്ചടവുകൾ മാറ്റിവയ്‌ക്കൽ ; സർക്കാർ ഉത്തരവിറങ്ങി

കോവിഡ്‌ പ്രതിസന്ധി മറികടക്കാൻ സർക്കാർ ജീവനക്കാരുടെ ആറ്‌ ദിവസത്തെ ശമ്പളം മാറ്റിവയ്‌ക്കാനുള്ള തീരുമാനം മൂലം ഉണ്ടാകുന്ന ബുദ്ധിമുട്ട്‌ ഒഴിവാക്കുന്നതിന്‌ വായ്‌പാ തിരിച്ചടവുകൾ മാറ്റിവയ്‌ച്ചുകൊണ്ട്‌ ഉത്തരവിറങ്ങി. കോവിഡിനെ തുടർന്നുള്ള സാമ്പത്തികപ്രതിസന്ധി മറികടക്കാൻ ജീവനക്കാരുടെ ശമ്പളം മാറ്റിവെയ്ക്കുന്നതിനുള്ള ഓർഡിനൻസിൽ ഗവർണർ ആരിഫ്‌ മുഹമ്മദ്‌ ഖാൻ ഇന്നലെയാണ്‌ ഒപ്പിട്ടത്‌. ആറ്‌ ദിവസത്തെ ശമ്പളം വീതം അഞ്ച്‌ മാസത്തേക്കാണ്‌ മാറ്റിവയ്‌ക്കുക. ഈ തുക പിന്നീട്‌ തിരിച്ചുകൊടുക്കും.

സർക്കാർ ശമ്പളം വാങ്ങുന്ന ജീവനക്കാർ, അധ്യാപകർ (എയ്‌ഡഡ്‌ മേഖലയിലെ ഉൾപ്പെടെ), തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, സ്റ്റാറ്റാറ്റ്യൂട്ടറി സ്ഥാപനങ്ങൾ, യൂണിവേഴ്‌സിറ്റി ഉൾപ്പെടെയുള്ള ഗ്രാൻഡ്‌ ഇൻ എയ്‌ഡ്‌ സ്ഥാപനങ്ങൾ, സംസ്ഥാന സർക്കാരിന്‌ കീഴിൽ വരുന്ന മറ്റ്‌ സ്ഥാപനങ്ങളിലെ 20000 രൂപയ്‌ക്ക്‌ മുകളിൽ ശമ്പളം വാങ്ങുന്നവർക്കാണ്‌ ആനുകൂല്യം ലഭിക്കുക. ശമ്പളത്തിൽ നിന്നും സർക്കാരിലേക്കുള്ള വായ്‌പയുടെയും മുൻകൂറിന്റെയും മുതലിനത്തിലുള്ളതും പലിശയിനത്തിലുള്ളതുമായ 2020 ഏപ്രിൽ മുതൽ ആഗസ്‌ത്‌ വരെയുള്ള തിരിച്ചടവാണ്‌ മാറ്റിവയ്‌ക്കുന്നത്‌. ഇത്‌ 10 തവണകളായി സെപ്‌തംബർ മുതൽ 2021 ജൂൺ വരെയുള്ള ശമ്പളത്തിൽ നിന്നും ഈടാക്കും. ഡിഡിഒയ്‌ക്ക്‌ അപേക്ഷ സമർപ്പിക്കുന്ന ജീവനക്കാർക്ക്‌ മാത്രമാണ്‌ ആനുകൂല്യം ലഭിക്കുക. വായ്‌പാ തിരിച്ചടവുകൾ മാറ്റിവയ്‌ക്കുന്നതുമായി ബന്ധപ്പെട്ട സർക്കാർ ഉത്തരവ് ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

TRIUMPH – Series Test

അപ്രതീക്ഷിതമായെത്തിയ കോവിഡ് 19 എന്ന മഹാമാരി എല്ലാവരുടെയും സ്വപ്നങ്ങളെ മാറ്റിമറിച്ചു. ലോകരാഷ്ട്രങ്ങളെ മുഴുവൻ ഭീതിയിലാഴ്‌ത്തിക്കൊണ്ട് കോവിഡ് മനുഷ്യരെ മുഴുവൻ കൂട്ടിലടയ്ക്കപ്പെട്ട കിളികളെപ്പോലെയാക്കി മാറ്റി. നമ്മുടെ പരീക്ഷകളെയും അക്കാദമിക് സംവിധാനത്തെയും തകിടം മറിയുകയും ചെയ്തു. ഹയർ സെക്കൻഡറിയിൽ ബാക്കിയുള്ള പരീക്ഷകൾ എന്നു നടക്കുമെന്ന് പോലും അറിയില്ല. ഈ ലോക്ക് ഡൗൺ കാലത്തിന് ശേഷം ഒന്നും രണ്ടും വർഷ ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്ക് ഇനി എഴുതാനുള്ള പരീക്ഷകളുടെ പ്രാക്ടീസ് എന്ന നിലയിൽ മുഴുവൻ പാഠഭാഗങ്ങളെയും ഉൾക്കൊള്ളിച്ച് കൊണ്ട് തയ്യാറാക്കിയിട്ടുള്ള ചോദ്യപേപ്പറുകൾ HSSTAPLUS ലൂടെ ഷെയര്‍ ചെയ്യുകയാണ്. PDF ഫോർമാറ്റിലുള്ള ചോദ്യപേപ്പറുകൾ വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാവുന്നതാണ്.

ഹയർ സെക്കണ്ടറി മേഖലയിൽ അനേകം വർഷങ്ങളായി സേവനമനുഷ്ഠിക്കുന്ന പ്രഗത്ഭരായ അദ്ധ്യാപകരാണ് ചോദ്യപേപ്പറുകൾ തയ്യാറാക്കിയിട്ടുള്ളത്. എല്ലാ കൊച്ചു കൂട്ടുകാർക്കും ഈ ചോദ്യപേപ്പറുകളുടെ ശേഖരം ഉപകാരപ്രദമാവട്ടെ എന്ന് ആശംസിക്കുന്നു.

എല്ലാവർക്കും വിജയാശംസകളോടെ..

സനോജ് കെ – അക്കാദമിക് കൗൺസിൽ കൺവീനർ
HSE I

 1. Chemistry (3 Parts A & B)
 2. Social Work (3 Parts A & B)
 3. Physics (3 Parts A & B)
 4. Anthropology Unit 1 A & B
 5. Anthropology Unit 2 A & B
 6. Anthropology Unit 3 A & B
 7. Accountancy (3 Units A & B)
 8. Geography Unit 1 A
 9. Geography Unit 1 B
 10. Geography Unit 2 A
 11. Geography Unit 2 B
 12. Geography Unit 3 A
 13. Geography Unit 3 B
 14. Economics
 15. Sociology

HSE II

 1. Biology A Version (3 Parts)
 2. Biology B Version (3 Parts)
 3. Communicative English (3 Parts A & B)
 4. Journalism (3 Parts A & B)
 5. Computer Application (Hum)
 6. Computer Application (Com)
 7. Psychology
 8. Statistics
 9. Computer Science
 10. History (XI & XII All)
 11. Mathematics
 12. Business Studies
 13. Islamic History
 14. Mathematics
 15. Islamic History

ONLINE EXAMINATION

online examഎച്ച് എസ് എസ് ടി എ അക്കാദമിക് കൗൺസിൽ
ഹയർ സെക്കണ്ടറി ഓൺലൈൻ പ്രാക്ടീസ് പരീക്ഷ

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ മാറ്റിവെക്കപ്പെട്ട ഹയർ സെക്കണ്ടറി പരീക്ഷയെ കൂടുതൽ ആത്മവിശ്വാസത്തോടെ അഭിമുഖീകരിക്കാൻ എച്ച് എസ് എസ് ടി എ (ഹയർ സെക്കണ്ടറി സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ) അക്കാദമിക് കൗൺസിൽ വിദ്യാർത്ഥികൾക്ക് അവസരമൊരുക്കുന്നു.

2020 ഏപ്രിൽ 22 മുതൽ 25 വരെയാണ് പരീക്ഷകൾ നടത്തുന്നത്. പരീക്ഷ ദിവസങ്ങളിൽ രാവിലെ 11 മണിക്ക് https://hsstaplus.com/2020/04/22/online-examination/ എന്ന ലിങ്കിൽ ലഭ്യമാവും. പരീക്ഷ പൂർത്തീകരിക്കുമ്പോൾ തന്നെ നിങ്ങളുടെ സ്കോറുകൾ അറിയാനും ഉത്തരസൂചിക നിങ്ങൾക്ക് കാണുവാനും സാധിക്കും. ഓൺലൈൻ മാതൃക പരീക്ഷയുടെ ടൈം ടേബിൾ ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

സംസ്ഥാനത്തെ ഹയർ സെക്കണ്ടറി വിദ്യാർത്ഥികൾക്കെല്ലാം ഈ അവസരം പ്രയോജനപ്പെടുത്താവുന്നതാണ്. ഹയർ സെക്കണ്ടറി മേഖലയിൽ അനേകം വർഷങ്ങളായി സേവനമനുഷ്ഠിക്കുന്ന പ്രഗത്ഭരായ അദ്ധ്യാപകരാണ് ചോദ്യപേപ്പറുകൾ തയ്യാറാക്കിയിട്ടുള്ളത്. എല്ലാ കൊച്ചു കൂട്ടുകാർക്കും ഈ ഓൺലൈൻ പ്രാക്ടീസ് പരീക്ഷ ഉപകാരപ്രദമാവട്ടെ എന്ന് ആശംസിക്കുന്നു. എല്ലാവർക്കും വിജയാശംസകൾ..

LINKS TO ONLINE MODEL EXAMINATION

25/04/2020 SATURDAY

24/04/2020 Friday

23 – 04 – 2020 Thursday

22 – 04 – 2020 Wednesday

HSSTA EXAM HELP DESK

കോവിഡ് 19 മഹാമാരി കാരണം മാറ്റിവെച്ച പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന ഹയർ സെക്കൻഡറി വിദ്യാർത്ഥികളെ സഹായിക്കുന്നതിനുള്ള ഹെൽപ്പ് ഡെസ്ക്.. ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്ക് തന്നിരിക്കുന്ന ഫോൺ നമ്പറുകളിൽ സംശയ നിവാരണത്തിന് വിളിക്കാവുന്നതാണ്.  ഹയർ സെക്കൻഡറി ഒന്നാം വർഷ വിദ്യാർത്ഥികൾക്കുള്ള ഹെൽപ്പ് ഡെസ്ക് ഫോൺ നമ്പറുകൾ ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക. ഹയർ സെക്കൻഡറി രണ്ടാം വർഷ വിദ്യാർത്ഥികൾക്കുള്ള ഹെൽപ്പ് ഡെസ്ക് ഫോൺ നമ്പറുകൾ ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

വിളിക്കേണ്ട സമയം : രാവിലെ 10 മണി മുതൽ 12.30 വരെ

Regulations for Kasaragod District

Whereas the State Government of Kerala is satisfied that there is a strong possibility of a widespread outbreak of Novel Corona Virus (COVID-19) in Kasaragod district.

Now, therefore, in exercise of powers conferred on the State under section 2 of The Epidemic Diseases Act, 1897, to maintain public health and order, the Government of Kerala issues some regulations, applicable to the district of Kasaragod. Click here to download the Government order (GO MS No 47 2020 Kasaragod).