സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ് (സെറ്റ്) ജൂലായ് 2023-ന് അപേക്ഷ ക്ഷണിച്ചു. എൽ.ബി.എസ്. സെന്റർ ഫോർ സയൻസ് ആൻഡ് ടെക്‌നോളജി 31 വിഷയങ്ങളിൽ പരീക്ഷ നടത്തും.
വിഷയങ്ങൾ: അന്ത്രപ്പോളജി, അറബിക്, ബയോടെക്‌നോളജി, ബോട്ടണി, കെമിസ്ട്രി, കൊമേഴ്‌സ്, ഇക്കണോമിക്സ്, ഇംഗ്ലീഷ്, ഗാന്ധിയൻ സ്റ്റഡീസ്, ജ്യോഗ്രഫി, ജിയോളജി, ഹിന്ദി, ഹിസ്റ്ററി, ഹോം സയൻസ്, ഇസ്‌ലാമിക് ഹിസ്റ്ററി, ജേണലിസം, കന്നഡ, മലയാളം, മാത്തമാറ്റിക്സ്, മ്യൂസിക്, ഫിലോസഫി, ഫിസിക്സ്, പൊളിറ്റിക്കൽ സയൻസ്, സൈക്കോളജി, സംസ്കൃതം, സോഷ്യൽ വർക്ക്, സോഷ്യോളജി, സ്റ്റാറ്റിസ്റ്റിക്സ്, തമിഴ്, ഉറുദു, സുവോളജി.
യോഗ്യത: ബന്ധപ്പെട്ട വിഷയത്തിൽ 50 ശതമാനം മാർക്കോടെ/തത്തുല്യ ഗ്രേഡോടെ മാസ്റ്റേഴ്‌സ് ബിരുദം. ഏതെങ്കിലും വിഷയത്തിൽ ബി.എഡ്. അന്ത്രപ്പോളജി, കൊമേഴ്‌സ്, ഗാന്ധിയൻ സ്റ്റഡീസ്, ജിയോളജി, ഹോം സയൻസ്, ജേണലിസം, മ്യൂസിക്, ഫിലോസഫി, സൈക്കോളജി, സോഷ്യൽ വർക്ക്, സോഷ്യോളജി, സ്റ്റാറ്റിസ്റ്റിക്സ് വിഷയങ്ങൾ തിരഞ്ഞെടുക്കുന്നവർക്ക് ബി.എഡ്. നിർബന്ധമില്ല. വിശദാംശങ്ങൾ പ്രോെസ്പക്ടസിൽ. അപേക്ഷിക്കാൻ പ്രായപരിധി ഇല്ല.
പരീക്ഷ: പരീക്ഷാ തീയതി പിന്നീട് പ്രഖ്യാപിക്കും. എല്ലാ ജില്ലകളിലും പരീക്ഷാകേന്ദ്രങ്ങളുണ്ടാകും. രണ്ടുമണിക്കൂർ വീതം ദൈർഘ്യമുള്ള ഒബ്ജക്ടീവ് ടൈപ്പ് ചോദ്യങ്ങളുള്ള രണ്ടുപേപ്പർ ഉൾപ്പെടുന്നതാണ് സെറ്റ്. ഒ.എം.ആർ. അധിഷ്ഠിതമായിരിക്കും പരീക്ഷ. സിലബസ് വെബ്‌സൈറ്റിൽ. യോഗ്യത നേടാൻ ഓരോ പേപ്പറിലും 40 വീതവും രണ്ടുപേപ്പറിനുംകൂടി 48-ഉം ശതമാനം മാർക്ക് വേണം. ഒ.ബി.സി.ക്കാർക്ക് ഇത് യഥാക്രമം, 35 ശതമാനം, 45 ശതമാനം വീതവും പട്ടിക/ഭിന്നശേഷിക്കാർക്ക് 35 ശതമാനം, 40 ശതമാനം എന്നിങ്ങനെയുമാണ്.
അപേക്ഷ: lbscentre.kerala.gov.in വഴി ഏപ്രിൽ 25-ന് വൈകീട്ട് അഞ്ചുവരെ നൽകാം. അവസാനവർഷത്തിൽ പഠിക്കുന്നവർക്കും അപേക്ഷിക്കാം. അപേക്ഷാഫീസ് 1000 രൂപ (പട്ടിക/ഭിന്നശേഷിക്കാർക്ക് 500 രൂപ). ഓൺലൈനായി ഏപ്രിൽ 27-ന് വൈകീട്ട് അഞ്ചുവരെ അടയ്ക്കാം.
അപേക്ഷയിലെ പിശകുകൾ തിരുത്താൻ 28 മുതൽ 30-ന് വൈകീട്ട് അഞ്ചുവരെ സൗകര്യം ലഭിക്കും.
