HIGH SCHOOL – HIGHER SECONDARY MERGER

  • ഹൈസ്കൂൾ – ഹയർ സെക്കണ്ടറി ലയനം
  • പൊതു വിദ്യാഭ്യാസ മേഖലയെ കാത്തിരിക്കുന്നത് കറുത്ത ദിനങ്ങൾ
  • വിദ്യാർത്ഥികൾക്ക് കറുത്ത ദിനങ്ങൾ
  • പൊതുവിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം ഇല്ലാതാകുന്നതുവഴി കുട്ടികൾ സമസ്ത മേഖലകളിലും പിറകോട്ടു പോകും

10+2+3 എന്ന പാറ്റേണിൽ നിന്ന് പ്ലസ് ടു എടുത്ത് മാറ്റുമ്പോൾ മനഃശാസ്ത്രപരമായും അക്കാദമികമായും നിരവധി പ്രശ്നങ്ങൾ ഉടലെടുക്കുകയും അത് കുട്ടികളിൽ ഏറെ സങ്കീർണ്ണതകൾക്ക് കാരണമാകും. കൗമാരമെന്നത് തികച്ചും സവിശേഷമായ ഒരു കാലഘട്ടമെന്നിരിക്കെ വിദ്യാർഥികളുടെ മാനസികവളർച്ചയുടെ സവിശേഷതകൾ മനസ്സിലാക്കാതെ അധ്യാപനം നടത്തിയാൽ പ്രശ്നം ഏറെ ഹയർ സെക്കണ്ടറി വിദ്യാലയ അന്തരീക്ഷം കുട്ടികളുടെ മാനസികാവസ്ഥയിൽ നിന്ന് ഉയർന്നതാണെന്ന് കോത്താരി കമ്മിഷൻ ചൂണ്ടിക്കാണിച്ചിട്ടുള്ളത് ഏറെ പ്രസക്തമാണ്.

മത്സര പരീക്ഷകളിൽ വരാനിരിക്കുന്നത് കറുത്ത ദിനങ്ങൾ

ഹയർ സെക്കണ്ടറിയെ സെക്കണ്ടറിയുമായി ലയിപ്പിക്കുന്നത്. പൊതുവിദ്യാഭ്യാസ മേഖലയിൽ അസന്തുലിതാവസ്ഥക്കും തകർച്ചക്കും കാരണമാകും. സിലബസ്സ് ലഘൂകരിക്കപ്പെടുകയും പഠനപ്രവർത്തനങ്ങളുടെ നിലവാരം തകരുകയും ചെയ്യും. കുട്ടികൾക്കു വിദ്യാഭ്യാസപരമായി നിലവാരമില്ലാതെ വരുകയും ദേശീയ ഹയർസെക്കന്ററിയെയും ഒരു കുടക്കീഴിൽ കൊണ്ടു വരുന്നത് ആഗോള വിദ്യാഭ്യാസ രീതിക്ക് വിരുദ്ധമാണ്. കൗമാര കാലഘട്ടത്തിലെ വിദ്യാഭ്യാസമെന്ന നിലക്ക് ഉയർന്ന തരത്തിലുള്ള സിലബസും കരിക്കുലവും അധ്യാപനവും മികച്ച അന്തരീക്ഷവും നിർബന്ധമായും പ്രദാനം ചെയ്യണം..

സേവന-വേതന രംഗത്ത് കറുത്ത ദിനങ്ങൾ

ലയനം മൂലം ഇല്ലാതാകുന്നത് ആയിരക്കണക്കിന് ഹൈസ്കൂൾ, ഹയർ സെക്കണ്ടറി അധ്യാപക തസ്തികകളാണ്, കെ.ഇ.ആർ, പരിഷ്ക്കരണം ഉൾപ്പെടെയുള്ള, ഹൈസ്കൂൾ ഹയർ സെക്കണ്ടറി ലയനനടപടികളുമായി മുന്നോട്ടു പോകുന്നതിനു പിന്നിൽ കൃത്യമായ സാമ്പത്തിക അജണ്ടയുമുണ്ട്. തസ്തികകൾ വെട്ടിക്കുറക്കുക, നിലവിലെ വേതന ഘടനയിൽ തങ്ങളുടെ ഇംഗിതത്തിനനുസരിച്ച് മാറ്റങ്ങൾ വരുത്തുക എന്നിവ ലയനം വഴി ലക്ഷ്യമിടുന്നുണ്ട്.

ഏകീകരണം പ്രാബല്യത്തിലാവുമ്പോൾ പല വിഷയങ്ങളിലും മതിയായ ജോലി ഭാരമില്ലെന്ന പേരിൽ തസ്തികകൾ വെട്ടിക്കുറക്കുന്ന സാഹചര്യമുണ്ടാവും, ഇംഗ്ലീഷ് ജൂനിയർ അധ്യാപക വിഷയത്തിൽ നമ്മളത് സെക്കണ്ടറി മേഖലകളെ പൊതുവായി കണ്ട് തസ്തികകൾ അധ്യാപകരാവും, മതിയായ പിരീഡുകൾ തികക്കുന്നതിനായി പല വിഷയത്തിലും അധ്യാപകർ ഒന്നിലധികം സ്കൂളുകളിൽ പഠിപ്പിക്കേണ്ട അസാധാരണ സാഹചര്യം സംജാതമാവും.

അധ്യാപകരുടെ പ്രൊമോഷൻ കാര്യത്തിൽ കാത്തിരിക്കുന്നത് കറുത്ത ദിനങ്ങൾ

സ്കൂൾ തലത്തിൽ പ്രിൻസിപ്പൽ, വൈസ് പ്രിൻസിപ്പാൾ തുടങ്ങിയ സ്ഥാനക്കയറ്റ തസ്തികകൾ ഏതു രീതിയിൽ വിഭജിക്കുമെന്നത് കീറാമുട്ടിയാവും. കുടാതെ തുടർന്നുള്ള ഓരോ ഉയർന്ന തസ്തികകളിലേക്കുമുള്ള സ്ഥാനക്കയറ്റം നിശ്ചയിക്കുമ്പോൾ അത് ഹൈസ്കൂൾ അധ്യാപകരെ സംരക്ഷിച്ചു കൊണ്ടാവണമെന്ന റിപ്പോർട്ടിലെ പരാമർശം തന്നെ ഹയർ സെക്കണ്ടറി അധ്യാപകർക്കുള്ള അവസര നഷ്ടത്തിന്റെ സൂചനയാണ്.

ജൂനിയർ – സീനിയർ പ്രമോഷനിലും കറുത്ത ദിനങ്ങൾ

ആഴ്ചയിൽ 15 ലേറെ പിരീഡുകൾ പഠിപ്പിച്ചുകൊണ്ട് സിനിയായി തുടരുന്ന പതിനേഴായിരത്തിലേറെയും 15 പീരിയഡ് തികയ്ക്കാൻ കഴിയാതെ ജൂനിയറായി തുടരുന്ന പതിനൊന്നായിരത്തിലേറെയും അധ്യാപകർ ഹയർ സെക്കണ്ടറിയിൽ ഉണ്ട്. ലയനം സാധ്യമാകുന്നതോടെ 8, 9, 10 ക്ലാസുകളിൽ കൂടി പഠിപ്പിച്ച് സീനിയർ ആകാം എന്ന വാഗ്ദാനമാണ് വിവിധ കോണുകളിൽ നിന്നും ജൂനിയർ അധ്യാപകർക്ക് നൽകുന്നത്.

പോസ്റ്റ് ഗ്രാജുവേഷനും ബിഎഡും, സെറ്റും ഉള്ള ഹയർ സെക്കണ്ടറി അധ്യാപകർ ഹൈസ്കൂളിലേക്ക് ഇറങ്ങിവരുമ്പോൾ ഗ്രാജുവേഷനും, ബിഎഡും മാത്രമുള്ള ഹൈസ്കൂൾ അധ്യാപകരുടെ സ്ഥിതി എന്താകും എന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം നൽകാൻ ബന്ധപ്പെട്ടവർക്ക് കഴിയുന്നില്ല. നിലവിൽ തന്നെ മതിയായ കുട്ടികളുടെ കുറവുണ്ടായി ഡിവിഷൻ ഫാൾ അടക്കം നേരിട്ട് അധ്യാപക സംരക്ഷിച്ചു നിർത്തിയിരിക്കുന്ന ഹൈസ്കൂൾ മേഖലയിൽ പിരീഡ് നൽകി ജൂനിയർ അധ്യാപകരെ സീനിയർ ആക്കുമെന്ന വാഗ്ദാനം തന്നെ ഹിമാലയൻ മണ്ടത്തരമാണ്.

ഒരു ഹയർ സെക്കണ്ടറി സ്കൂളിലെ ഹിസ്റ്ററി, പൊളിറ്റിക്കൽ സയൻസ്, സോഷ്യോളജി, സാമ്പത്തിക ശാസ്ത്രം, എന്നീ വിഷയങ്ങളിലെ ജൂനിയർ അധ്യാപകർക്ക് ഹൈസ്കൂൾ തലത്തിൽ പഠിപ്പിക്കാൻ കഴിയുക സോഷ്യൽ സയൻസ് വിഷയമാകും. നിലവിൽ ഹൈസ്കൂൾ അധ്യാപകർക്ക് പഠിപ്പിക്കുവാനുള്ള പീരിയഡ് പോലും അവിടെ ഇല്ലെന്നിരിക്കെ ജൂനിയർ അധ്യാപകർ സീനിയർ ആക്കുന്നതിന് മാന്ത്രികവിദ്യ വേണ്ടിവരും. ഹയർ സെക്കണ്ടറിയിലെ അക്കൗണ്ടൻസി, ബിസിനസ് സ്റ്റഡീസ്, എന്നീ വിഷയങ്ങൾ പഠിപ്പിക്കുന്ന ജൂനിയർ അധ്യാപകരും ഹൈസ്കൂളിലെ സോഷ്യൽ സയൻസിനെ ആകും ഒരുപക്ഷേ സീനിയറാകാൻ വേണ്ടി ആശ്രയിക്കേണ്ടി വരിക.

ഹൈസ്കൂളിലെ എല്ലാ വിഷയങ്ങളിലും ഉയർന്ന സ്പെഷ്യലൈസേഷൻ ഉള്ള അധ്യാപകർ ഹയർ സെക്കണ്ടറിയിൽ ഉണ്ടെന്ന് മാത്രമല്ല, 46 വിഷയങ്ങളുള്ള ഹയർ സെക്കണ്ടറിയിലെ കുറച്ചേറെ വിഷയങ്ങൾ ഹൈസ്കൂൾ തലത്തിൽ ഇല്ലാത്തതുമാണ് (ഉദാഹരണം; ഹോം സയൻസ്, ജിയോളജി, ഇലക്ട്രോണിക്സ്, ആന്താപ്പോളജി, അക്കൗണ്ടൻസി, ബിസിനസ് സ്റ്റഡീസ്, ഗാന്ധിയൻ സ്റ്റഡീസ്, ഫിലോസഫി, സോഷ്യൽവർക്ക്, സൈക്കോളജി, ജേർണലിസം), ഈ വിഷയങ്ങൾ പഠിപ്പിക്കുന്നവരെ എങ്ങനെ ജൂനിയറിൽ നിന്നും സീനിയർ ആക്കും എന്നും വ്യക്തമാക്കാൻ ലയനക്കാർക്കു കഴിയുന്നില്ല. അത്തരം വിഷയക്കാർ എന്നും ജൂനിയറായി തുടരണ്ട ദയനീയ അവസ്ഥ സംജാതമാവും. മുമ്പ് കോളേജിൽ നിന്നും പ്രീഡിഗ്രി വേർപെടുത്തി സ്കൂളിലേക്ക് മാറ്റിയപ്പോൾ, ഒട്ടേറെ കോളേജ് അധ്യാപകരെ സ്കൂളുകളിലേക്കു മാറ്റി നിയമിച്ച് കോളേജുകളിലെ അധിക തസ്തികകളിൽ ക്രമീകരണം നടത്തിയിരുന്നു.

6 മുതൽ 12 വരെ ഒറ്റ സ്ട്രീമിൽ ആകുമ്പോൾ അവിടെ രണ്ട് തരത്തിൽ അധ്യാപക യോഗ്യതകൾ നിയമപരമായി നിലനിൽക്കില്ല. അതുകൊണ്ട് ഹൈസ്കൂളിൽ പഠിപ്പിച്ചുകൊണ്ടിരിക്കുന്ന ഗ്രാജുവേറ്റ് അധ്യാപകരെ സർവീസിൻറെ അടിസ്ഥാനത്തിൽ സെറ്റ് പരീക്ഷ പാസാകുന്നതിൽ നിന്നും ഒഴിവാക്കിയാലും, പോസ്റ്റ് ഗ്രാജുവേഷൻ ഡിഗ്രി ആർജ്ജിക്കുന്നതിൽ നിന്നും ഒഴിവാക്കാനാവില്ല. ഇത് ഹൈസ്കൂൾ മേഖലയിലെ അധ്യാപകർക്കിടയിലും കടുത്ത വെല്ലുവിളിയാകും. മേഖല കലുഷിതമാവും

അധികാരികൾക്കിനി കറുത്ത ദിനങ്ങൾ

8 മുതൽ 12 വരെ ക്ലാസ്സുകൾ ഒറ്റ സ്ട്രീമിൽ ആയാലേ വൈസ് പ്രിൻസിപ്പാൾ, പ്രിൻസിപ്പാൾ എന്ന അധികാര സ്ഥാനങ്ങൾക്കും സാധൂകരണം ഉണ്ടാകൂ. കുറഞ്ഞ യോഗ്യതയുള്ള ഹൈസ്കൂൾ അധ്യാപകരെ വൈസ് പ്രിൻസിപ്പാൾ ആക്കി ഉയർന്ന യോഗ്യതയുള്ള ഹയർ സെക്കണ്ടറി അധ്യാപകർക്ക് മുകളിൽ നിയമിക്കുന്നത് നിയമപരമായി ചോദ്യം ചെയ്യപ്പെടാതിരിക്കണമെങ്കിൽ 8 മുതൽ 12 വരെയുള്ള അധ്യാപകർക്ക് ഒരേ അടിസ്ഥാനയോഗ്യത നിഷ്കർഷിക്കേണ്ടിവരും.

അധ്യാപകർക്കിടയിൽ വരുന്നത് ഭിന്നിപ്പിന്റെ കറുത്ത ദിനങ്ങൾ

വൊക്കേഷണൽ ഹയർ സെക്കൻഡറി കൂടിയുള്ള സ്കൂളുകളിൽ, ഹയർ സെക്കണ്ടറി അധ്യാപകർക്കൊപ്പം, വൊക്കേഷണൽ ഹയർ സെക്കണ്ടറിയിലെ നോൺ വൊക്കേഷണൽ അധ്യാപകരും ഹൈസ്കൂൾ അധ്യാപകർക്ക് വെല്ലുവിളിയാകും. 8 മുതൽ 12 വരെ ഒറ്റ സ്ട്രീമിൽ ആവുമ്പോൾ ഹയർ സെക്കണ്ടറിയിൽ ഉള്ള ഒരു വിഷയ അധ്യാപകനെക്കാൾ സർവീസ് ഉള്ള ആളാണ് ഹൈസ്കൂളിലെ അതേ വിഷയത്തിലെ അധ്യാപകൻ എങ്കിൽ ഹയർ സെക്കൻഡറി സീനിയർ അധ്യാപകൻ ജൂനിയർ ആകാനുള്ള സാധ്യതകളും തള്ളിക്കളയാനാകില്ല അങ്ങനെ സർക്കാർ, എയ്ഡഡ് മേഖലകളിൽ സർവീസ് രംഗത്ത് ഉടലെടുക്കുന്ന ഇത്തരം നിരവധി സങ്കീർണ്ണതകൾ പരിഹരിക്കാൻ കഴിയാത്ത പ്രശ്നം പങ്കിലമായ ഒരു വിദ്യാഭ്യാസ രംഗമാണ് ഖാദർ കമ്മറ്റി നടപ്പാക്കുന്നതു വഴി സംജാതമാവുക. ഈ സാഹചര്യം ഒഴിവാക്കപ്പെടേണ്ടതാണ്. അതുകൊണ്ടു തന്നെ കേരളത്തിന്റെ നിലവിലെ വിദ്യാഭ്യാസ രംഗത്ത് അനാവശ്യ പരിഷ്ക്കാരങ്ങൾ ശുപാർശ ചെയ്യുന്ന ഖാദർ കമ്മറ്റി റിപ്പോർട്ട് തള്ളിക്കളയണമെന്ന് കേരളത്തിലെ അധ്യാപക സമൂഹം ആവശ്യപ്പെടുന്നു

ഏപ്രിൽ 3 ന് മൂല്യനിർണ്ണയ ക്യാമ്പുകളിൽ പ്രതിഷേധ ദിനം, അദ്ധ്യാപകർ കറുത്ത വസ്ത്രങ്ങളണിഞ്ഞ് പ്രതിഷേധിക്കുന്നു.

എഫ് എച്ച് എസ് ടി എ സംസ്ഥാന കമ്മിറ്റിക്കുവേണ്ടി..

hsstaplus
Author: hsstaplus

Recognized as per Order Number – GO (MS) 22/2011 P & ARD Dated 18/07/2011

Leave a Reply