INSTRUCTIONS FOR INVIGILATORS – HIGHER SECONDARY EXAMINATION

മാർച്ച്‌ 2023 ഹയർസെക്കൻഡറി പരീക്ഷ നടത്തിപ്പിൽ ഇൻവിജിലേറ്റർമാർ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ.

പരീക്ഷ ഡ്യൂട്ടി ഉള്ള ദിവസങ്ങളിൽ, അധ്യാപകർ 8.45AM ന് മുൻപായി സ്കൂളിൽ എത്തുകയും 09.10 AMന് നിയോഗിക്കപ്പെട്ട ക്ലാസ്സുകളിലേക്ക് ആവശ്യമായ മെയിൻ ഷീറ്റ്, അഡീഷണൽ ഷീറ്റ് എന്നിവയുമായി പോകേണ്ടതാണ്.

എല്ലാ വിദ്യാർത്ഥികളുടെയും അഡ്മിഷൻ ടിക്കറ്റ് പരിശോധിച്ചു ഉറപ്പു വരുത്തുകയും അതിൽ സൈൻ ചെയ്യുകയും, ഹാജർ കൃത്യമായി രേഖപ്പെടുത്തുകയും ചെയ്യുക.

വിദ്യാർത്ഥികൾക്ക് മെയിൻ ഷീറ്റ് നൽകുകയും ഫെയ്സിങ്ങ് ഷീറ്റിൽ രജിസ്റ്റർ നമ്പർ ഉൾപ്പെടെയുള്ള വിവരങ്ങൾ തെറ്റ് കൂടാതെ രേഖപ്പെടുത്തി എന്ന് ഉറപ്പുവരുത്തുകയും ചെയ്യുക. തെറ്റ് വന്നിട്ടുണ്ടെങ്കിൽ ശരിയാക്കി ഇൻവിജിലേറ്റർ ഇനീഷ്യൽ ചെയ്യണം.

ചീഫ് കൊണ്ടുവരുന്ന ചോദ്യ പേപ്പർ അതത് ദിവസത്തേതാണെന്ന് ഉറപ്പ് വരുത്തുകയും കവറിൽ ഒപ്പു വെക്കുകയും ചെയ്യുക.

ചോദ്യ പേപ്പർ കുട്ടി എഴുതുന്ന വിഷയത്തിൻ്റേത് തന്നെ എന്ന് ഉറപ്പു വരുത്തി 09.30 ന് കുട്ടിക്ക് നൽകുക. ചോദ്യ പേപ്പർ കോഡ്, രജിസ്റ്റർ നമ്പർ എന്നിവ എഴുതാൻ കുട്ടികളോട് ആവശ്യപ്പെടുക.

Cool off time 09.30 AM മുതൽ 9.45 AM വരെയാണ്.

09.45 AM മുതൽ കുട്ടികൾക്ക് പരീക്ഷ എഴുതാനുള്ള സമയമാണ്.

പരീക്ഷ സമയം മുഴുവൻ കുട്ടിയെ എഴുതാൻ അനുവദിക്കുക.

അഡീഷണൽ ഷീറ്റ് ആവശ്യമുള്ള കുട്ടിക്ക് കുട്ടിയുടെ ഇരിപ്പിടത്തിലേക്ക് കൊണ്ട് പോയി കൊടുക്കുക. അഡീഷണൽ ഷീറ്റിൻ്റെ എണ്ണം തന്നിട്ടുള്ള ഫോമിൽ കൃത്യമായി രേഖപ്പെടുത്തുക. ആവശ്യത്തിലധികം അഡീഷണൽ ഷീറ്റുകൾ ഒപ്പ് വയ്ക്കുന്നത് ഒഴിവാക്കുക.

അഡീഷണൽ ഷീറ്റിൽ മോണോഗ്രാം ഉണ്ട് എന്ന് ഉറപ്പ് വരുത്തുക.

ലോങ്ങ്ബെൽ അടിച്ചതിന് ശേഷം പേപ്പർ തുന്നിക്കെട്ടാൻ ആവശ്യപ്പെടുക.

അഡീഷണൽ ഷീറ്റുകളുടെ എണ്ണം മെയിൻ ഷീറ്റിൽ രേഖപ്പെടുത്താൻ കുട്ടികളെ ഓർമിപ്പിക്കുക.

എഴുതി കഴിഞ്ഞതിന് ശേഷമുള്ള ബാക്കി ഭാഗം കുട്ടികളോട് വരക്കാൻ പറയുക. ശേഷം ഇൻവിജിലേറ്റർ ഒപ്പ് വെക്കുകയും മോണോഗ്രാം വെക്കുകയും ചെയ്യണം.

റൂമിൽ ഉണ്ടായിരുന്ന എല്ലാ കുട്ടികളുടെയും ഉത്തര കടലാസ് കിട്ടിയതിനു ശേഷം മാത്രം കുട്ടികളെ പുറത്ത് വിടുക.

അവസാന പേജിൽ മോണോഗ്രാം വെക്കുകയും രജിസ്റ്റർ നമ്പർ ക്രമത്തിൽ എല്ലാ ഉത്തരക്കടലാസുകളും ചീഫിനെ ഏൽപ്പിക്കുകയും ചെയ്യുക.

പരീക്ഷാ ഹാളിൽ അഡീഷണൽ ഷീറ്റുകൾ മറന്നുവച്ചിട്ടില്ല എന്ന് ഉറപ്പ് വരുത്തുക.

മൊബൈൽ ഫോണിന്റെ ഉപയോഗം പരീക്ഷഹാളിൽ നിർബന്ധമായും ഒഴിവാക്കണ്ടതാണ്.

പ്ലസ് ടു ഫിസിക്സ്‌, കെമിസ്ട്രി, മാത്‍സ് പരീക്ഷകൾക്ക് ബാർകോഡഡ് ആൻസർ ഷീറ്റും, മോണോഗ്രാം ഇല്ലാത്ത അഡീഷണൽ ഷീറ്റും കൊടുക്കുവാൻ ഇൻവിജിലേറ്റർ ശ്രദ്ധിക്കേണ്ടതാണ്..

Author: hsstaplus

Recognized as per Order Number – GO (MS) 22/2011 P & ARD Dated 18/07/2011