വാർഷിക പരീക്ഷക്ക് തയ്യാറെടുപ്പ് നടത്തുന്ന ഹയർ സെക്കൻഡറി വിദ്യാർത്ഥികളെ സഹായിക്കുന്നതിനായി അദ്ധ്യാപകർ തയ്യാറാക്കുന്ന മികച്ച മാതൃകാ ചോദ്യപേപ്പറുകൾ SCERT വെബ്‌സൈറ്റിൽ അപ്‌ലോഡ് ചെയ്യാൻ ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പും എസ്‌സിഇആർടിയും തീരുമാനിച്ചു. 2023 ഫെബ്രുവരി 8 ന് വിവിധ കേന്ദ്രങ്ങളിലായി നടന്ന ഹയർ സെക്കൻഡറി അദ്ധ്യാപകരുടെ ക്ലസ്റ്റർ മീറ്റിംഗിൽ തയ്യാറാക്കിയ ചോദ്യപേപ്പറുകളാണ് ഇങ്ങനെ അപ്‌ലോഡ് ചെയ്യുന്നത്. 2023 ൽ നടക്കുന്ന പ്ലസ് വൺ പ്ലസ്ടു പൊതുപരീക്ഷകൾക്ക് തയ്യാറെടുക്കുന്ന വിദ്യർത്ഥികൾക്ക് വേണ്ടിയാണ് ഈ Sample Question Papers പ്രസിദ്ധീകരിക്കുന്നത്. ക്ലസ്റ്റർ മീറ്റിംഗിൽ പങ്കെടുത്ത ഹയർ സെക്കൻഡറി അദ്ധ്യാപകരുടെ ഓരോ ടീമും അപ്‌ലോഡ് ചെയ്‌ത ചോദ്യങ്ങൾ ഡൗൺലോഡ് ചെയ്യാവുന്നതാണ്. കൂടാതെ ഓരോ ചോദ്യപേപ്പറും View ചെയ്യൂന്നവരുടെ എണ്ണം എല്ലാവർക്കും ലഭ്യമാകുകയും മികച്ച ചോദ്യപേപ്പറുകൾ തയ്യാറാക്കിയ ടീമുകൾക്ക് സംസ്ഥാനതല അക്കാദമിക് കമ്മ്യൂണിറ്റിയിൽ നിന്ന് അംഗീകാരം ലഭിക്കുകയും ചെയ്യും.
SCERT ക്വസ്റ്റ്യൻ പൂളിൽ നിന്ന് സാമ്പിൾ ചോദ്യങ്ങൾ എങ്ങനെ ഡൗൺലോഡ് ചെയ്യാം?
- SCERT ക്വസ്റ്റ്യൻ പൂൾ പോർട്ടലിന്റെ ഹോം പേജ് സന്ദർശിക്കുക https://questionpool.scert.kerala.gov.in/
- ‘QUESTION PAPER VIEW ‘(FOR STUDENTS & TEACHERS)’ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
- Year, Subject, District എന്നിവ സെലക്ട് ചെയ്യുക. അപ്പോൾ ആ വിഷയത്തിലെ ചോദ്യങ്ങൾ കാണാൻ കഴിയും. View എന്ന ലിങ്കിൽ ക്ലിക്ക് ചെയ്‌ത് സാമ്പിൾ ചോദ്യങ്ങൾ കാണാവുന്നതാണ്.