HSSTA 32nd Annual Conference

ഹയർ സെക്കന്ററി സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ 32-ാം സംസ്ഥാന സമ്മേളനം, 2023 ഫെബ്രുവരി 19, 20, 21

പ്രിയ അധ്യാപകരെ,

കേരളത്തിലെ സർക്കാർ ഹയർ സെക്കണ്ടറി മേഖലയിലെ കരുത്തുറ്റ സംഘടനയായ ഡിപ്പാർട്ടുമെന്റൽ ഹയർസെക്കണ്ടറി സ്ക്കൂൾ ടീച്ചേഴ്സ് അസോ സിയേഷൻ (എച്ച് എസ് എസ് ടി എ അതിന്റെ 32-ാംമത് വാർഷിക സംസ്ഥാന സമ്മേളനത്തിലേക്ക് കടക്കുകയാണ്.

പൊതുവിദ്യാഭ്യാസ മേഖലയുടെ നട്ടെല്ലായ ഹയർ സെക്കണ്ടറിയെ വൈരനിര്യാതന ബുദ്ധിയോടെ കണ്ട് ഇല്ലായ്മ ചെയ്യുന്നതിനുള്ള ശ്രമം നടക്കു ന്നു. ഖാദർ കമ്മറ്റി റിപ്പോർട്ടിന്റെ പേരിൽ രാഷ്ട്രീയലാഭം മാത്രം ലക്ഷ്യമാക്കി ചില അധിനിവേശ ശക്തികൾ നടത്തുന്ന പരിഷ്ക്കരണ നാടകങ്ങൾ കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസമേഖലയുടെ ചവിട്ടുപടിയായ ഹയർസെക്കണ്ടറി മേഖലയെ അക്കാദമികമായും ഭരണപരമായും തകർത്തു തരിപ്പണമാക്കുമെന്നുറപ്പാണ്. നാം ചവുട്ടി നിൽക്കുന്ന പ്രതലത്തെ സംരക്ഷിക്കാൻ വലിയ പ്രതിരോധമാണ് കാലം ആവശ്യപ്പെടുന്നത്. അതിനായി നമുക്ക് ഒറ്റക്കെട്ടായി മുന്നേറേണ്ടതുണ്ട്. അതിനാൽ തന്നെ “വേരറുപ്പിന്റെ രാഷ്ട്രീയത്തിന് വീണ്ടെടുപ്പിന്റെ പ്രതിരോധമെന്ന നമ്മുടെ മുദ്രവാക്യത്തിന് വിശാലമായ മാനങ്ങളുണ്ട്.

പൊതുവിദ്യാഭ്യാസ രംഗത്തെ കാവി – ചുവപ്പുവൽക്കരണ ശ്രമങ്ങൾ ഒരു പോലെ അപകടകരമാണ്. രണ്ടിനെയും നമുക്ക് ചെറുത്തു തോൽപ്പിക്കേണ്ടതുണ്ട്. ഹയർസെക്കണ്ടറി മേഖലയിൽ തുടരുന്ന ഏകാധിപത്യ പ്രവണതകൾ തിരുത്തപ്പെടണം. പരീക്ഷകളും മുല്യനിർണ്ണയവും അധ്യാപക ദാഹത്തിനായി മാത്രമുള്ള ഉപാധിയാകുമ്പോൾ നമ്മൾ നിശ്ശബ്ദരാകുന്നതെങ്ങനെ? മേഖലയിലെ അംഗീകൃത സംഘടനകളെ മാറ്റി നിർത്തിയുള്ള അടക്കിഭരണം ഇനിയും അംഗീകരിക്കാനാവില്ല.

മേഖലയിലെ ഏറ്റവും നീറുന്ന പ്രശ്നങ്ങളായ ജൂനിയർ അധ്യാപകരുടെ സമയബന്ധിത സ്ഥാനക്കയറ്റം, പ്രിൻസിപ്പൽ നിയമനത്തിനുള്ള എച്ച് എം കോട്ട, ഹയർസെക്കണ്ടറിയിലെ ക്ലർക്ക്, പ്യൂൺ, ലൈബ്രേറിയൻ നിയമനം എന്നിവ ആറു വർഷം പിന്നിടുമ്പോഴും പ്രശ്നപരിഹാരത്തിനായി ഒരു ചെറുവിരൽ അനക്കാതെ തുടരുന്ന നിസംഗത ഈ മേഖലയോടുള്ള സർക്കാർ സമീപനമാണ് വെളിവാക്കുന്നത്. പങ്കാളിത്ത പെൻഷൻ പിൻവലിക്കുമെന്ന കപടവാഗ്ദാനം നൽകിയവർക്ക് ഇപ്പോൾ ശബ്ദം നഷ്ടമായിരിക്കുന്നു. ജീവനക്കാർക്ക് ഡി എ എന്നത് സ്വപ്ന മായി മാറിയിരിക്കുന്നു. ലീവ് സറണ്ടർ അടക്കമുള്ള ആനുകൂല്യങ്ങൾ അനിശ്ചിത ത്വത്തിലായിരിക്കുന്നു. മായ വിലക്കയറ്റം പൊറുതിമുട്ടിക്കുമ്പോഴും അർഹ മായ ആനുകൂല്യങ്ങൾ നൽകാതെ ജീവനക്കാരെയും അധ്യാപകരെയും ശത്രുക്ക ളായി കണ്ടു സ്വേച്ഛാധിപത്യ നിലപാടുകാർക്കെതിരെയുള്ള സമരങ്ങളായി മാറണം ഇനി നമ്മുടെ സമ്മേളനങ്ങൾ.

ഈ സാഹചര്യത്തിൽ 2023 ഫെബ്രുവരി 19, 20, 21 തിയതികളിലായി പ്രകൃതിസുന്ദരമായ വയനാടിന്റെ ഹൃദയഭൂമിയായ സുൽത്താൻ ബത്തേരിയിൽ വച്ച് നടക്കുന്ന സംഘടനയുടെ 32-ാംമത് വാർഷിക സമ്മേളനത്തിലേക്ക് താങ്കളെയും സുഹൃത്തുക്കളെയും സ്നേഹപൂർവ്വം ക്ഷണിക്കുകയാണ്. പയർസെക്കണ്ടറിയുമായി ബന്ധപ്പെട്ട തുറന്ന ചർച്ചകൾക്ക് വേദിയാവുന്ന സമ്മേളനത്തിൽ താങ്കളും ഭാഗമാകണം.

hsstaplus
Author: hsstaplus

Recognized as per Order Number – GO (MS) 22/2011 P & ARD Dated 18/07/2011

Leave a Reply