PLUS ONE FIRST ALLOTMENT RESULTS 2022

LATEST NEWS & UPDATES ON PLUS ONE ADMISSION 2022

പ്ലസ് വൺ ഫസ്റ്റ് അലോട്ട്മെന്റ് ഓഗസ്റ്റ് 5 ന് രാവിലെ പ്രസിദ്ധീകരിക്കും
ഫസ്റ്റ് അലോട്ട്മെന്റ് ലഭിക്കുന്ന കുട്ടികൾക്ക് ഓഗസ്റ്റ് 5 മുതൽ 10 വരെ പ്രവേശനം നേടാം

To check your first allotment results 2022 click here

ഹയർ സെക്കന്ററി ഒന്നാം വർഷ പ്രവേശനത്തിനായുള്ള അലോട്ട്മെന്റ് ലഭിക്കുന്ന കുട്ടികളുടെ ശ്രദ്ധക്ക്

അലോട്ട്മെന്റ് ലഭിച്ച കുട്ടികൾ 2 പേജുള്ള അലോട്ട്മെന്റ് ലെറ്ററിന്റെ പ്രിന്റ് എടുത്ത് അലോട്ട്മെന്റ് ലഭിച്ച സ്‌കൂളിൽ എത്തേണ്ടതാണ്. അഡ്മിഷൻ തീയതിയും സമയവും അലോട്ട്മെന്റ് ലെറ്ററിൽ ഉണ്ടാകും. അഡ്മിഷൻ എടുക്കാൻ ഓഗസ്റ്റ് 10 ബുധൻ വൈകിട്ട് 5 മണി വരെ നമുക്ക് സമയം കാണുമെങ്കിലും കഴിവതും അലോട്ട്മെൻറ് ലെറ്ററിൽ പറഞ്ഞിരിക്കുന്ന തീയതിയിൽ അഡ്മിഷൻ എടുക്കുക.അലോട്ട് ചെയ്ത സമയത്തു അഡ്മിഷൻ എടുക്കാൻ പറ്റുന്നില്ലെങ്കിൽ സ്കൂളിൽ അറിയിക്കുകയും സ്കൂളിൽ നിന്ന് അനുവദിക്കുന്ന സമയത്ത് തന്നെ അഡ്മിഷൻ എടുക്കുകയും ചെയ്യുക.

സ്‌കൂളിൽ സമർപ്പിക്കുന്ന അലോട്ട്മെന്റ് ലെറ്ററിന്റെ ഒരു കോപ്പി നിർബന്ധമായും സൂക്ഷിച്ച് വെക്കുക. വിവിധ സ്കോളർഷിപ്പുകൾക്ക് അപേക്ഷിക്കാൻ അത് നിർബന്ധമാണ്‌. അലോട്ട്മെന്റ് ലെറ്ററിന്റെ രണ്ടാമത്തെ പേജിൽ പൂരിപ്പിക്കാനുള്ളത് പൂരിപ്പിച്ചു രക്ഷാകർത്താവും കുട്ടിയും ഒപ്പിടണം. TC Number & Date, SSLC Exam Register Number, Aadhaar Number, Second language തുടങ്ങിയവയാണ് പൂരിപ്പിക്കാനുള്ളത്.

ഒന്നാം ഓപ്ഷനിൽ അലോട്ട്മെന്റ് ലഭിച്ച കുട്ടികൾ Permanent Admission തന്നെ എടുക്കണം.

hsstaplus
Author: hsstaplus

Recognized as per Order Number – GO (MS) 22/2011 P & ARD Dated 18/07/2011

Leave a Reply