ഏകജാലകം 2022 പ്ലസ് വൺ പ്രവേശനത്തിനുള്ള പുതുക്കിയ ഷെഡ്യൂൾ പ്രസിദ്ധീകരിച്ചു.
ഒന്നാംവർഷ ഹയർസെക്കണ്ടറി പ്രവേശനത്തിനായി അപേക്ഷിക്കുവാനുള്ള അവസാന തീയതി 2022 ജൂലൈ 25 ന് വൈകിട്ട് 5 മണി വരെ ദീർഘിപ്പിച്ചതിന്റെ അടിസ്ഥാനത്തിൽ പ്രവേശന ഷെഡ്യൂൾ സർക്കാരിന്റെ സാധൂകരണത്തിന് വിധേയമായി ചുവടെ പ്രതിപാദിക്കും പ്രകാരം പുനഃക്രമീകരിച്ചതായി അറിയിക്കുന്നു.
- മുഖ്യ ഘട്ടം
- ഓൺലൈൻ അപേക്ഷാസമർപ്പണം തുടങ്ങുന്ന തീയതി : 11/07/2022
- അപേക്ഷകൾ സ്വീകരിക്കേണ്ട അവസാന തീയതി : 25/07/2022
- ട്രയൽ അലോട്ട്മെന്റ് തീയതി : 28/07/2022
- ആദ്യ അലോട്ട്മെന്റ് തീയതി : 03/08/2022
- മുഖ്യ അലോട്ട്മെന്റ് അവസാനിക്കുന്ന തീയതി : 20/08/2022
- ക്ലാസുകൾ തുടങ്ങുന്ന തീയതി : 22/08/2022
- സപ്ലിമെൻററി ഘട്ടം – 23/08/2022 മുതൽ 30/09/2022 വരെ
- അഡ്മിഷൻ അവസാനിപ്പിക്കാനുള്ള തീയതി : 30/09/2022
———————————————————————————————————————————
- പ്ലസ് വൺ പ്രവേശനത്തിന് ഓൺലൈൻ വഴി അപേക്ഷിക്കാനുള്ള തീയതി നീട്ടി : ഹൈക്കോടതി വിധി
- സി ബി എസ് ഇ പരീക്ഷാ ഫലം വരാത്തതിനാൽ അപേക്ഷിക്കാനുളള തീയതി നീട്ടണമെന്നാവശ്യപ്പെട്ടായിരുന്നു ഹർജി
പ്ലസ് വൺ പ്രവേശനത്തിന് ഓൺലൈൻ വഴി അപേക്ഷിക്കാനുളള അവസാന തീയതി ഈ മാസം 21 വരെ നീട്ടാൻ വിധി. കേരള ഹൈക്കോടതിയുടേതാണ് ഇടക്കാല ഉത്തരവ്. സി ബി എസ് ഇ സ്‌കീമിൽ പരീക്ഷ എഴുതിയ വിദ്യാർത്ഥികൾ നൽകിയ ഹർജി പരിഗണിച്ചു കൊണ്ടാണ് ഹൈക്കോടതി ഉത്തരവിട്ടത്. ജസ്റ്റിസ് രാജ വിജയരാഘവന്റേതാണ് വിധി. പ്ലസ് വൺ പ്രവേശനത്തിന് ഓൺലൈൻ വഴി അപേക്ഷ നൽകാനുള്ള അവസാന ദിവസം ഇന്നായിരുന്നു. പരീക്ഷാ ഫലം വരാത്തതിനാൽ അപേക്ഷിക്കാനുളള തീയതി നീട്ടണമെന്നാവശ്യപ്പെട്ടായിരുന്നു ഹർജി.
അപേക്ഷിക്കേണ്ടത് എങ്ങനെ?
സംസ്ഥാനത്തെ ഹയര്‍ സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി പ്രവേശത്തിനുള്ള നടപടി ക്രമങ്ങള്‍ ആരംഭിക്കുന്നതിനുള്ള നടപടികള്‍ അന്തിമഘട്ടത്തിലാണ്. സ്കൂളുകളുടെ വിവരം, സീറ്റുകളുടെ എണ്ണം, കോഴ്സുകള്‍, എന്നിങ്ങനെ പ്രവേശനത്തിന് സഹായിക്കുന്ന വിവരങ്ങള്‍ അടങ്ങിയ പ്രൊസ്പെക്റ്റസ് വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കി. അപേക്ഷ നല്‍കേണ്ട വിധം, പ്രധാന തിയതികള്‍, പ്രവേശനത്തില്‍ വരുത്തിയിരിക്കുന്ന മാറ്റങ്ങള്‍ എന്നിവയെല്ലാം അറിഞ്ഞുവേണം അപേക്ഷ സമര്‍പ്പിക്കാന്‍.
അപേക്ഷ സമര്‍പ്പണം ഓണ്‍ലൈനില്‍
പ്ലസ് വണ്‍ പ്രവേശനത്തിന് ഏകജാലക സംവിധാനത്തിലൂടെ ഓണ്‍ലൈനായാണ് അപേക്ഷ നല്‍കേണ്ടത്. 2022 ജൂലൈ 11 മുതൽ പ്ലസ് വൺ പ്രവേശനത്തിനായി അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കാവുന്നതാണ്. അപേക്ഷകർക്ക് സ്വന്തമായോ, അല്ലെങ്കിൽ പത്താം തരം പഠിച്ചിരുന്ന ഹൈസ്‌കൂളിലെ കമ്പ്യൂട്ടർ ലാബ് സൗകര്യവും അദ്ധ്യാപകരുടെ സഹായവും അതുപോലെ തന്നെ ആ പ്രദേശത്തെ ഗവൺമെന്റ് / എയ്ഡഡ് ഹയർസെക്കണ്ടറി/വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്‌കൂളുകളിലെ കമ്പ്യൂട്ടർ ലാബ് സൗകര്യവും അദ്ധ്യാപകരുടെ സഹായവും പ്രയോജനപ്പെടുത്തി പ്ലസ് വൺ പ്രവേശനത്തിനുള്ള അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കാവുന്നതാണ്.
ഒന്നാം വർഷ ഹയർ സെക്കണ്ടറി /വൊക്കേഷണൽ ഹയർ സെക്കണ്ടറി പ്രവേശനത്തിനുള്ള അപേക്ഷകൾ ഏകജാലക പോർട്ടൽ www.admission.dge.kerala.gov.in വഴി ഓൺലൈനായി സമർപ്പിക്കാവുന്നതാണ്.
അപേക്ഷ ഓൺലൈനായി സമർപ്പിക്കുവാനുമുള്ള അവസാന തീയതി ജൂലൈ 18.
IMPORTANT LINKS
- SINGLE WINDOW ADMISSION : 2022
- Provision for Online Submission of Application will be available from 11/07/2022
- Visit Higher Secondary Admission Portal – HSCAP
- VIEW PROSPECTUS
- How to Apply Online? (User Manual)
- CREATE CANDIDATE LOGIN – SWS
- CANDIDATE LOGIN – SWS
- GET USERNAME / APPLICATION NO
- Frequently Asked Doubts
- Instruction for Viewing Last Rank
- VIEW LAST RANK & WGPA
ഏകജാലക അഡ്മിഷൻ ഷെഡ്യൂൾ
ട്രയൽ അലോട്ട്മെന്റ് തീയതി : ജൂലൈ 21
ആദ്യ അലോട്ട്മെന്റ് തീയതി : ജൂലൈ 27
മുഖ്യഘട്ടത്തിലെ അവസാന അലോട്ട്‌മെന്റ് തീയതി : 2022 ആഗസ്ത് 11
മുഖ്യ ഘട്ടത്തിലെ മൂന്ന് അലോട്ട്‌മെന്റുകളിലൂടെ ഭൂരിഭാഗം സീറ്റുകളിൽ പ്രവേശനം ഉറപ്പാക്കി 2022 ആഗസ്ത് 17 ന് പ്ലസ് വൺ ക്ലാസ്സുകൾ ആരംഭിക്കുന്നതാണ്.· മുഖ്യ ഘട്ടം കഴിഞ്ഞാൽ പുതിയ അപേക്ഷകൾ ക്ഷണിച്ച് സപ്ലിമെന്ററി അലോട്ട്‌മെന്റുകളിലൂടെ ശേഷിക്കുന്ന ഒഴിവുകൾ നികത്തി 2022 സെപ്തംബർ 30 ന് പ്രവേശന നടപടികൾ അവസാനിപ്പിക്കുന്നതായിരിക്കും.
Circulars
- Certificates to be Produced for Admission : Instruction to Applicants
- Single Window Admission 2022-23 : Instruction to DDs,RDDs,DEOs,HSE Dist.Coordinators,Principals and HMs
- Prospectus Clarification : GO
- Management/Community Quota in Aided General HSS : GO
- Marginal Increase : GO
- Temporary Batch : GO
- Seat and Batch Details
സ്‌പോർട്ട്‌സ് ക്വാട്ട അഡ്മിഷൻ
പ്ലസ് വണ്‍ പ്രവേശനത്തിനായി കായിക മേഖലകളില്‍ കഴിവ് തെളിയിച്ച കുട്ടികള്‍ക്ക് സ്പോര്‍ട്സ് ക്വാട്ടയില്‍ പ്രവേശനം നേടാം. സ്‌പോർട്ട്‌സ് ക്വാട്ട അഡ്മിഷൻ രണ്ട് ഘട്ടങ്ങൾ ഉൾപ്പെട്ട ഓൺലൈൻ സംവിധാനത്തിൽ ആയിരിക്കും. ആദ്യ ഘട്ടത്തിൽ സ്‌പോർട്ട്‌സിൽ മികവ് നേടിയ വിദ്യാർഥികൾ അവരുടെ സ്‌പോർട്‌സ് സർട്ടിഫിക്കറ്റുകൾ അതാത് ജില്ലാ സ്‌പോർട്ട്‌സ് കൗൺസിലുകളിൽ ഓൺലൈനായി രജിസ്റ്റർ ചെയ്യേണ്ടതാണ്.
രണ്ടാം ഘട്ടത്തിൽ പ്ലസ് വൺ അഡ്മിഷന് യോഗ്യത നേടുന്ന വിദ്യാർഥികൾ സ്‌പോർട്ട്‌സ് ക്വാട്ടയിൽ അഡ്മിഷൻ ലഭിക്കുന്നതിനായി അവരുടെ അപേക്ഷ സ്‌കൂൾ/കോഴ്‌സുകൾ ഓപ്ഷനായി ഉൾക്കൊള്ളിച്ച് ഓൺലൈനായി സമർപ്പിക്കണം.
ഏകജാലക സംവിധാനത്തിന്റെ മുഖ്യ ഘട്ടത്തോടൊപ്പം രണ്ട് അലോട്ട്‌മെന്റുകളും ഒരു സപ്ലിമെന്ററി അലോട്ട്‌മെന്റും സ്‌പോർട്‌സ് ക്വാട്ടാ പ്രവേശനത്തിനായി ഉണ്ടായിരിക്കുന്നതാണ്.
പ്രധാന മാറ്റങ്ങൾ
അക്കാദമിക് മികവിന് മുൻ തൂക്കം നൽകുന്നതിനായി ചുവടെ പറയുന്ന മാറ്റങ്ങൾ ഈ വർഷം നടപ്പിലാക്കുന്നു
- നീന്തൽ അറിവിനു നൽകി വന്നിരുന്ന 2 ബോണസ് പോയിന്റ് ഒഴിവാക്കി.
- ഓരോ വിദ്യാർത്ഥിയുടേയും WGPA (Weighted Grade Point Average) കണക്കാക്കിയാണ് പ്രവേശനത്തിനുള്ള അർഹത നിശ്ചയിക്കുന്നത്. WGPA സൂത്രവാക്യത്തിൽ ആദ്യഭാഗം അക്കാദമിക മികവിന്റേയും രണ്ടാം ഭാഗം ബോണസ് പോയിന്റിന്റേയും ആണ്. W G P A ഏഴ് ദശാംശസ്ഥാനത്തിന് കൃത്യമായി കണക്കിലെടുത്തതിനു ശേഷവും ഒന്നിലേറെ അപേക്ഷകർക്ക് തുല്യ പോയിന്റ് ലഭിച്ചാൽ W G P A സൂത്രവാക്യത്തിൽ ആദ്യഭാഗം കൂടുതൽ ഉള്ളത് റാങ്കിൽ മുന്നിൽ ഉൾപ്പെടുത്തുന്ന മാറ്റം നടപ്പിലാക്കി.
- ടൈ ബ്രേക്കിങിന് – എൻ.റ്റി.എസ്.ഇ. (നാഷണൽ ടാലന്റ് സെർച് പരീക്ഷയിലെ) മികവിനൊപ്പം ഈ വർഷം പുതിയതായി എൻ.എം.എം.എസ്.എസ്.ഇ (നാഷണൽ മെരിറ്റ് കം മീൻസ് സ്‌കോളർഷിപ്പ് സ്‌കീം പരീക്ഷ ),യു.എസ്.എസ്., എൽ.എസ്.എസ്. പരീക്ഷകളിലെ മികവുകൾ കൂടി ഉൾപ്പെടുത്തി.
- മുഖ്യഘട്ടത്തിലെ അലോട്ട്‌മെന്റുകളുടെ എണ്ണം രണ്ടിൽ നിന്ന് മൂന്നായി വർദ്ധിപ്പിച്ചു.
- മുഖ്യഘട്ടം മുതൽ തന്നെ മാർജിനൽ സീറ്റ് വർദ്ധനവും താൽക്കാലിക അധിക ബാച്ചുകളും അനുവദിച്ച് അലോട്ട്‌മെന്റ് പ്രക്രിയ ആരംഭിക്കുന്നതാണ്.
- തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ഏഴ് ജില്ലകളിൽ എല്ലാ സർക്കാർ സ്‌കൂളുകളിലും 30 % മാർജിനൽ സീറ്റ് വർദ്ധനവ്.
- തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ഏഴ് ജില്ലകളിൽ എല്ലാ എയ്ഡഡ് സ്‌കൂളുകളിലും 20 % മാർജിനൽ സീറ്റ് വർദ്ധനവ്. ഇതിനുപരിയായി ആവശ്യപ്പെടുന്ന എയ്ഡഡ് സ്‌കൂളുകൾക്ക് 10 % കൂടി മാർജിനൽ സീറ്റ് വർദ്ധനവ്.
- കൊല്ലം, എറണാകുളം, തൃശ്ശൂര്‍ എന്നീ മൂന്ന് ജില്ലകളിൽ എല്ലാ സർക്കാർ, എയ്ഡഡ് ഹയർസെക്കണ്ടറി സ്‌കൂളുകളിലും 20 % മാർജിനൽ സീറ്റ് വർദ്ധനവ്.
- മറ്റ് നാല് ജില്ലകളായ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി എന്നീ ജില്ലകളിൽ മാർജിനൽ സീറ്റ് വർദ്ധനവ് ഇല്ല.
- കഴിഞ്ഞ അധ്യയന വർഷം താൽക്കാലികമായി അനുവദിച്ച 75 ബാച്ചുകളും ഷിഫ്റ്റ് ചെയ്ത 4 ബാച്ചുകളും ഉൾപ്പടെ ആകെ 81 താൽക്കാലിക ബാച്ചുകൾ ഈ വർഷം ഉണ്ടാകുന്നതാണ്.
വൊക്കേഷണൽ ഹയർ സെക്കണ്ടറി പ്രവേശനം
പൊതുവിദ്യാഭ്യാസ വകുപ്പിലെ വൊക്കേഷണൽ ഹയർ സെക്കന്ററി വിഭാഗത്തിൽ ആകെ 389 സ്‌കൂളുകളാണ് ഉള്ളത്.ഇത്രയും സ്‌കൂളുകളിലായി 30 വിദ്യാർത്ഥികൾക്ക് വീതം പ്രവേശനം ലഭീക്കുന്ന ആയിരത്തി ഒരുന്നൂറ്റി ഒന്ന് (1101) ബാച്ചുകൾ ആണ് ഉള്ളത്.
ആകെ മുപ്പത്തിമൂവായിരത്തി മുപ്പത് (33,030) സീറ്റുകൾ ആണ് വി.എച്ച്. എസ്.ഇ യിൽ ഉള്ളത്.ഈ അദ്ധ്യയന വർഷത്തിൽ ദേശീയ നൈപുണ്യ യോഗ്യതാ ചട്ടക്കൂട് (എൻ.എസ്.ക്യു.എഫ് ) പ്രകാരമുള്ള 47 സ്‌കിൽ കോഴ്‌സുകളാണ് വി.എച്ച്. എസ്.ഇ സ്‌കൂളുകളിൽ നടപ്പിലാക്കുക. ഈ വർഷം നിലവിലുള്ള കോഴ്‌സുകളിലെ കാലികമായ മാറ്റങ്ങൾക്ക് പുറമെ പുതിയ 3 എൻ.എസ്.ക്യു.എഫ് കോഴ്‌സുകൾ കൂടി വി.എച്ച്. എസ്.ഇ യിൽ ലഭ്യമാക്കുന്നതാണ്.
- ലാബ് ടെക്‌നീഷ്യൻ – റിസർച്ച് & ക്വാളിറ്റി കണ്ട്രോൾ
- ഹാന്റ് ഹെൽഡ് ഡിവൈസ് ടെക്‌നീഷ്യൻ
- കസ്റ്റമർ കെയർ എക്‌സിക്യൂട്ടീവ് -മീറ്റ് & ഗ്രീറ്റ് എന്നിവയാണവ.