PLUS ONE EXAM STARTED TODAY

പ്ലസ് വൺ പരീക്ഷ ഇന്ന് ( 2022 ജൂൺ പതിമൂന്ന്) ആരംഭിച്ചു.


ഒന്നാം വർഷ ഹയർ സെക്കൻഡറി പരീക്ഷ ഇന്ന് ആരംഭിച്ചു. 4,24,696 പേർ പരീക്ഷയ്ക്കു റജിസ്റ്റർ ചെയ്തിട്ടുണ്ട്. പരീക്ഷ എഴുതുന്നവരിൽ 2,11,904 പേർ പെൺകുട്ടികളും 2,12,792 പേർ ആൺകുട്ടികളുമാണ്. കഴിഞ്ഞ അധ്യയന വർഷം നടത്തേണ്ട പരീക്ഷ കൊവിഡ് കാരണം പാഠഭാഗങ്ങൾ തീരാതെ വന്നതോടെയാണ് നീണ്ടു പോയത്.

മലപ്പുറം ജില്ലയിലാണ് കൂടുതൽ പേർ പരീക്ഷ എഴുതുന്നത്, 77,803 പേർ. കുറവ് ഇടുക്കിയിലും, 11,008 പേർ. ഗൾഫിൽ 505 പേരും ലക്ഷദ്വീപിൽ 906 പേരും മാഹിയിൽ 791 പേരും പരീക്ഷ എഴുതുന്നു. രാവിലെ രാവിലെ 9.45 മുതലാണ് പരീക്ഷ. ഇതിൽ 15 മിനിറ്റ് സമാശ്വാസ സമയം (കൂൾ ഓഫ് ടൈം) ആണ്. ഇന്ന് സോഷ്യോളജി, ആന്ത്രോപോളജി, ഇലക്ട്രോണിക് സിസ്റ്റം, ഫിലോസഫി, കമ്പ്യുട്ടർ സയൻസ് എന്നീ പരീക്ഷകൾ നടന്നു. ഈ മാസം 30ന് പരീക്ഷ അവസാനിക്കും.

hsstaplus
Author: hsstaplus

Recognized as per Order Number – GO (MS) 22/2011 P & ARD Dated 18/07/2011

Leave a Reply