MEDISEP GUIDELINES

മെഡിസെപ്പ് പോർട്ടലിൽ DDO Code ( പൂജ്യത്തിൽ തുടങ്ങുന്ന DDO കോഡ് പൂജ്യം ഒഴിവാക്കി ടൈപ്പ് ചെയ്യണം ) User ID ആയും, സ്പാർക്കിൽ രജിസ്റ്റർ ചെയ്ത DDO യുടെ Mob No Password ആയും നൽകി OTP നൽകി Log in ചെയ്യാവുന്നതാണ്.

നിലവിലെ ഓഫീസിലെ DDO Log in ൽ ആ ഓഫീസിൽ നിന്ന് മുമ്പേ upload ചെയ്തവരുടെ വിവരങ്ങൾ ആണ് ലഭ്യമാവുക. ഇവയിൽ റിട്ടയർ ചെയ്തവരുണ്ടെങ്കിൽ അവരെ Block option എന്ന ബട്ടണിൽ Click ചെയ്യേണ്ടതും, നിലവിലെ ഓഫീസിലെ ലിസ്റ്റിൽ നിന്ന് ഒഴിവാക്കാവുന്നതുമാണ്.

നിലവിലെ DDO Log in ൽ കയറി ജീവനക്കാരൻ്റെ വിവരങ്ങൾ യഥാക്രമം ശരിയാണെന്ന് ഉറപ്പു വരുത്തുകയും, സ്ഥലം മാറിയ ജീവനക്കാർ ഉണ്ടെങ്കിൽ, അവരുടെ Data യിൽ Edit ചെയ്ത് Dept/Office എന്ന Option ൽ നിലവിലുള്ള Dept/office മാറ്റി നൽകി Save ചെയ്യുമ്പോൾ അവർ മാറിയ Dept/Office ലേക്ക് Data മാറ്റപ്പെടുന്നതാണ്.

ഓരോ ജീവനക്കാരനും മെഡിസെപ്പ് വെബ് സൈറ്റിൽ കയറി (DDO Log in അല്ല) അവനവൻ്റെ Status എന്ന ലിങ്കിൽ Click ചെയ്താൽ അവർ നിലവിൽ ഏത് ഓഫീസിലാണെന്ന് അറിയാനും Data Verify ചെയ്യാനും സാധിക്കും. അതിനാൽ ആ ഓഫീസിലേ DDO യെ അറിയിച്ച് നിലവിലുള്ള DDO യുടെ (മുകളിൽ പരാമർശിച്ച പ്രകാരം) കീഴിൽ കൊണ്ടുവന്ന് Data തിരുത്തൽ ആവശ്യമെങ്കിൽ അപേക്ഷ നൽകി തിരുത്തുന്നതിനോ പുതിയ അശ്രിതരെ ചേർക്കുന്നതിനോ, നിലവിലുള്ള ആശ്രിതരെ ഒഴിവാക്കാവുന്നതിനോ സാധിക്കുന്നതാണ്.

പുതിയതായി സർവ്വീസിൽ പ്രവേശിച്ചവരായ ഉദ്യോഗസ്ഥർക്ക് PEN ഉള്ളവർക്ക് DDO Log in ൽ കയറി ” New Employee ” എന്ന ലിങ്കിൽ ” Addition ” എന്ന option ൽ Click ചെയ്താൽ PEN /DoB തുടങ്ങിയ വിവരങ്ങൾ നൽകിയാൽ SPARK ൽ ഉള്ള Data അവിടെ വരുകയും അത് verify ചെയ്ത് അപേക്ഷ DDO ക്ക് നൽകി അർഹരായ അശ്രിതരെ ചേർക്കേണ്ടതും, Data പരിപൂർണ്ണമാക്കി Save ചെയ്യേണ്ടതുമാണ്.

SPARK ൽ ഉൾപ്പെട്ടിട്ടില്ലാത്ത സ്ഥാപനങ്ങളിലെ ജീവനക്കാരെ ഉൾപ്പെടുത്തുന്നതിന് നിശ്ചിത അപേക്ഷയിൽ വിവരങ്ങൾ ഉൾപ്പെടുത്തി രേഖകൾ സഹിതം ബന്ധപ്പെട്ട Nodal officer ക്ക് നൽകിയാൽ അവർക്ക് data Add ചെയ്യുവാനും MEDISEP ID ജനറേറ്റ് ചെയ്യുവാനും സാധിക്കുന്നതാണ്.

പഞ്ചായത്ത് / കോർപ്പറേഷൻ/മുനിസിപ്പാലിറ്റി /ബോർഡ്/ യൂണിവേഴ്സിറ്റി തുടങ്ങി ജീവനക്കാർ USER ID/Password എന്നിവയ്ക്ക് ബന്ധപ്പെട്ട Nodal Officer മാരെ Contact ചെയ്യേണ്ടതാണ്.

നിലവിൽ പെൻഷൻകാർ അവരുടെ Data Medisep Website ൽ കയറി status പരിശോധിച്ച് കൃത്യമാണെന്ന് ഉറപ്പു വരുത്തേണ്ടതും, ഇല്ലായെങ്കിൽ നിശ്ചിത അപേക്ഷ സഹിതം ബന്ധപ്പെട്ട ട്രഷറിയിൽ സമർപ്പിക്കേണ്ടതുമാണ്. ജീവനക്കാർ ആയിരുന്ന കാലയളവിൽ Medisep Website ൽ Data Upload ചെയ്യുകയും പിന്നീട് പെൻഷൻ ആവുകയും ചെയ്തവരുടെ കാര്യത്തിൽ അവർ നിലവിൽ pensioner എന്ന നിലയിൽ “ബന്ധപ്പെട്ട ട്രഷറിയിൽ” അപേക്ഷ നൽകേണ്ടതും, പ്രസ്തുത അപേക്ഷയിൽ PEN കൂടി ഉൾപ്പെടുത്തേണ്ടതുമാണ്. ബാങ്കിൽ കൂടി പെൻഷൻ വാങ്ങുന്നവരാണെങ്കിൽ അവർ തൊടടുത്തുള്ള ട്രഷറിയിൽ അപേക്ഷ സമർപ്പിച്ചാൽ മതിയാവും.

നിലവിലെ ഓരോ ജീവനക്കാരൻ്റെയും / പെൻഷൻകാരുടെയും വിവരങ്ങളിൽ View / Update ബട്ടൺ ചുവപ്പു നിറത്തിലാണെങ്കിൽ വിവരങ്ങൾ പൂർണ്ണ മണെന്നും, പച്ച നിറത്തിലാണെങ്കിൽ വിവരങ്ങൾ അപൂർണമാണെന്നുമാണ് കാണിക്കുന്നത്. പച്ച നിറത്തിൽ കാണുന്ന ജീവനക്കാരൻ്റെ വിവരങ്ങൾ ഒരിക്കൽ കൂടി പരിശോധിച്ച് കൃത്യത ഉറപ്പു വരുത്തേണ്ടതാണ്.

Medisep User Guidelines ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Author: hsstaplus

Recognized as per Order Number – GO (MS) 22/2011 P & ARD Dated 18/07/2011