
സ്നേഹപൂർവ്വം സ്കോളർഷിപ്പ് അപേക്ഷ ക്ഷണിച്ചു.
അച്ഛനോ അമ്മയോ രണ്ടു പേരുമോ മരണപ്പെട്ട കുട്ടികൾ ഈ സ്കോളർഷിപ്പിന് അപേക്ഷിക്കാം. സ്കൂൾ വഴിയാണ് ഈ അപേക്ഷ സമർപ്പിക്കേണ്ടത്.
സമർപ്പിക്കേണ്ട രേഖകൾ
1 . രക്ഷിതാവിന്റെ അപേക്ഷ
2 . മാതാവ്/ പിതാവിന്റെ മരണ സർട്ടിഫിക്കറ്റ് അറ്റസ്റ്റഡ് കോപ്പി
3. കുട്ടിയുടേയും ജീവിച്ചിരിക്കുന്ന രക്ഷിതാവിന്റേയും പേരിലുള്ള ജോയിന്റ് അക്കൗണ്ട് പാസ്സ് ബുക്ക് കോപ്പി
4. ആധാർ കാർഡിന്റെ കോപ്പി
5. BPL റേഷൻ കാർഡ് / APL റേഷൻ കാർഡ് ആണെങ്കിൽ ഗ്രാമപ്രദേശങ്ങളിൽ 20000 നഗര പ്രദേശങ്ങളിൽ 22375 രൂപയിൽ താഴെയുള്ള വില്ലേജ് ഓഫീസറുടെ സർട്ടിഫിക്കറ്റ്.
6. മുൻ വർഷങ്ങളിൽ സ്നേഹപൂർവ്വം പദ്ധതിയുടെ ധനസഹായം ലഭിച്ചവരും മേൽപ്പറഞ്ഞ രേഖകൾ സഹിതം വിദ്യാഭ്യാസ സ്ഥാപന മേധാവികൾ മുഖേന ഓൺലൈനായി വീണ്ടും അപേക്ഷകൾ സമർപ്പിക്കേണ്ടതാണ്
അപേക്ഷകൾ സ്കൂളിലെത്തിക്കുവാനുള്ള അവസാന തിയ്യതി നവംബർ 30
♦️♦️♦️♦️♦️♦️♦️♦️♦️