അസിസ്റ്റന്റ് പ്രൊഫസർ/ റിസർച്ച് ഓഫീസർ : ഡെപ്യൂട്ടേഷൻ
സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സ്ഥാപനമായ എസ്.സി.ഇ.ആർ.ടി (കേരള) യിലേക്ക് ഇക്കണോമിക്‌സ്, പോളിറ്റിക്കൽ സയൻസ്, ഉറുദു, കന്നഡ, ഫിസിക്കൽ എഡ്യൂക്കേഷൻ, ഇംഗ്ലീഷ്, ഇവാല്യൂവേഷൻ, വൊക്കേഷണൽ എഡ്യൂക്കേഷൻ, മാത്തമാറ്റിക്‌സ്, സംസ്‌കൃതം, നോൺ ഫോർമൽ എഡ്യൂക്കേഷൻ എന്നീ വിഷയങ്ങളിൽ അസിസ്റ്റന്റ് പ്രൊഫസർ/ റിസർച്ച് ഓഫീസർ തസ്തികകളിലേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമിക്കും.
സർക്കാർ സ്‌കൂളുകൾ, സർക്കാർ അദ്ധ്യാപക പരിശീലന കേന്ദ്രങ്ങൾ, സർക്കാർ കോളേജുകൾ, സർക്കാർ ട്രയിനിംഗ് കോളേജുകൾ, യൂണിവേഴ്‌സിറ്റികൾ എന്നിവയിൽ ജോലി ചെയ്യുന്ന യോഗ്യരായ അധ്യാപകർക്ക് നിശ്ചിത മാതൃകയിൽ അപേക്ഷിക്കാം. വകുപ്പു മേലധികാരികളുടെ എൻ.ഒ.സി സഹിതം ഡിസംബർ 10ന് മുമ്പായി ഡയറക്ടർ, എസ്.സി.ഇ.ആർ.ടി വിദ്യാഭവൻ, പുജപ്പുര, തിരുവനന്തപുരം 12 എന്ന വിലാസത്തിൽ അപേക്ഷ ലഭിക്കണം. അഭിമുഖം നടത്തിയായിരിക്കും നിയമനത്തിനായുള്ളവരെ തെരെഞ്ഞെടുക്കുന്നത്. വിശദാംശങ്ങൾ എസ്.സി.ഇ.ആർ.ടി വെബ്‌സൈറ്റിൽ (www.scert.kerala.gov.in) ലഭ്യമാണ്