
പ്ലസ് വൺ സ്കൂൾ/കോമ്പിനേഷൻ ട്രാൻസ്ഫർ വേക്കൻസി പ്രസിദ്ധീകരണം, അപേക്ഷ സമർപ്പണം
പ്ലസ് വൺ വർധിപ്പിച്ച സീറ്റുകൾ ഉൾപ്പടെ ഒഴിവുകളുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ചു. സ്കൂൾ മാറ്റം, കോമ്പിനേഷൻ മാറ്റം എന്നിവക്കുള്ള അപേക്ഷകൾ, നവംബർ 6 (06/11/2021) 4PM നുള്ളിൽ സമർപ്പിക്കുക.
വിവിധ സ്കൂളുകളിലെ വേക്കൻസികൾ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക..
സപ്ലിമെന്ററി അലോട്ട്മെന്റിനുശേഷമുള്ള വേക്കൻസിയോടൊപ്പം മാർജിനൽ സീറ്റ് വർദ്ധനവിലൂടെ ലഭ്യമാകുന്ന സീറ്റുകളും ചേർത്തുള്ള സ്കൂൾ തല വേക്കൻസി, സ്കൂൾ കോമ്പിനേഷൻ ട്രാൻസ്ഫർ അലോട്ട്മെന്റിനായി 2021 നവംബർ 5 രാവിലെ 9 പ്രസിദ്ധീകരിക്കുന്നതാണ്. സ്കൂൾ കോമ്പിനേഷൻ ട്രാൻസ്ഫറിനുള്ള അപേക്ഷകൾ ക്യാൻഡിഡേറ്റ് ലോഗിനിലെ Apply for School/Combination Transfer എന്ന ലിങ്കിലൂടെ 2021 നവംബർ 5 ന് രാവിലെ 10 മണി മുതൽ 2021 നവംബർ 6 വൈകിട്ട് 4 മണിവരെ ഓൺലൈനായി സമർപ്പിക്കാവുന്നതാണ്. മറ്റ് വിശദാംശങ്ങൾ അഡ്മിഷൻ വെബ്സൈറ്റിൽ ലഭ്യമാണ്.