
സർക്കാർ ജീവനക്കാരുടെ ശമ്പളവും മറ്റു ആനുകൂല്യങ്ങളും വിതരണം ചെയ്യുന്നതിന് ഇ.ടി.എസ്.ബി സംവിധാനം നടപ്പിൽ വരുത്തികൊണ്ട് സർക്കാർ ഉത്തരവാകുകയും ഇതേ തുടർന്ന് ട്രഷറികൾ സ്വീകരിക്കേണ്ട നടപടികൾ സംബന്ധിച്ച് നിർദ്ദേശങ്ങൾ നൽകുകയും ചെയ്തിരുന്നു.
ജീവനക്കാരുടെ സ്പാർക്കിലെ വിവരങ്ങൾ അടിസ്ഥാനമാക്കിയാണ് ഇ.ടി.എസ്.ബി അക്കൗണ്ടുകൾ തുടങ്ങിയത്. തുടർന്ന് ഇ-ടി.എസ്.ബി. അക്കൗണ്ടിൽ നിന്നും പണം പിൻവലിക്കുവാനായി ചെക്ക് ബുക്ക് ആവശ്യപ്പെട്ട് ട്രഷറിയെ സമീപിച്ചവരിൽ നിന്നും കെ.വൈ.സി സ്വീകരിക്കുവാനും ആയത് സിസ്റ്റത്തിൽ അപ്ഡേറ്റ് ചെയ്യാനും നിർദ്ദേശിക്കുകയുണ്ടായി. ഇ.ടി.എസ്.ബി അക്കൗണ്ടുകളിൽ നിന്ന് ഓൺലൈൻ മുഖേന തുക പിൻവലിക്കുന്ന അക്കൗണ്ട് ഉടമകളിൽ പലരും നിലവിൽ കെ .വൈ.സി സമർപ്പിച്ചിട്ടില്ലാത്തവരാണ്. സേവിങ്സ് ബാങ്ക് അക്കൗണ്ടുകളിൽ ഇടപാടുകൾ നടത്തുന്നതിന് കെ.വൈ.സി നിർബന്ധമായും സമർപ്പിക്കേണ്ടതുണ്ട്. മാത്രമല്ല, ഇ ടി.എസ്.ബി അക്കൗണ്ടിൽ പണം നിക്ഷേപിച്ചിട്ടുള്ളവരിൽ പലരും നോമിനേഷൻ സമർപ്പിച്ചിട്ടില്ലാത്തവരുമാണ്.
മേൽ സാഹചര്യത്തിൽ കെ.വൈ.സി സമർപ്പിച്ചിട്ടില്ലാത്ത ഇ.ടി.എസ്.ബി അക്കൗണ്ട് ഉടമകൾ മൂന്ന് മാസത്തിനുള്ളിൽ ആയത് ട്രഷറിയിൽ സമർപ്പിക്കേണ്ടതാണെന്നും അക്കൗണ്ട് വിവരങ്ങളും നോമിനിയെ സംബന്ധിച്ചുള്ള വിവരങ്ങളും രേഖപ്പെടുത്തി എസ്.ബി.ഫോം നമ്പർ 1-ൽ നോമിനേഷൻ സമർപ്പിക്കേണ്ടതാണെന്നുമുള്ള വിവരം സുവ്യക്തമായ രീതിയിൽ ഇടപാടുകാർ കാണുന്ന തരത്തിൽ നോട്ടീസ് ബോർഡിൽ പ്രദർശിപ്പിക്കേണ്ടതുമാണെന്ന് അറിയിക്കുന്നു. കൂടാതെ, ബന്ധപ്പെട്ട ഡി .ഡി.ഒ.മാരെയും ഇക്കാര്യം അറിയിക്കേണ്ടതാണ്. കെ.വൈ.സി സമർപ്പിക്കാതെ ഇ.ടി.എസ്.ബി അക്കൗണ്ടുകളിൽ നിന്നും 01/01/2022 മുതൽ ഓൺലൈൻ മുഖേന പണം പിൻവലിക്കുവാനുള്ള സൗകര്യം നിറുത്തലാക്കുമെന്നുള്ള വിവരം കൂടി അറിയിപ്പിൽ ഉൾപ്പെടുത്തേണ്ടതാണ്.
Click here to download the circular regarding the KYC updation of Treasury ETSB Accounts.
Click here to download the SB Form No. 1 KYC form of individual.