
ഗാന്ധി ജയന്തി ദിനമായ ഒക്ടോബർ 2 ന് “നമ്മുടെ ഇന്ത്യ ഗാന്ധിജിയുടെ ഇന്ത്യ” എന്ന വിഷയത്തിൽ ഹയർ സെക്കണ്ടറി സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (HSSTA) സംഘടിപ്പിച്ച വെബിനാർ ശ്രീ കെ. ജയകുമാർ IAS (Rtd) ഉദ്ഘാടനം ചെയ്യുന്നു..
ഗാന്ധി ജയന്തി ദിനമായ ഒക്ടോബർ 2 ന് “നമ്മുടെ ഇന്ത്യ ഗാന്ധിജിയുടെ ഇന്ത്യ” എന്ന വിഷയത്തിൽ ഹയർ സെക്കണ്ടറി സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (HSSTA) സംഘടിപ്പിച്ച വെബിനാറിൽ ഡോ. പി സുരേഷ് വിഷയാവതരണം നടത്തുന്നു..
ഗാന്ധിജിയെ യുവതയിലേക്ക് മടക്കിക്കൊണ്ടുവരണം : HSSTA വെബിനാർ
പാശ്ചാത്യ സംസ്കാരത്തിന്റെയും കച്ചവട താൽപര്യങ്ങളുടെയും തടവുകാരായി മാറ്റപ്പെടുന്ന യുവതലമുറയുടെ ചിന്തയിലേക്ക് ഗാന്ധിജിയുടെ ആശയവിശുദ്ധിയെ മടക്കിക്കൊണ്ടുവരാൻ സമൂഹം ഒറ്റക്കെട്ടായി തയ്യാറാവണമെന്ന് ഹയർ സെക്കണ്ടറി സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ.
സംഘടനയുടെ സംസ്ഥാന കമ്മറ്റി ഗാന്ധി ജയന്തിയോടനുബന്ധിച്ച് ‘നമ്മുടെ ഇന്ത്യ – ഗാന്ധിജിയുടെ ഇന്ത്യ’ എന്ന വിഷയത്തെ ആസ്പദമാക്കി സംഘടിപ്പിച്ച വെബിനാർ മുൻ കേരളാ ചീഫ് സെക്രട്ടറിയും കവിയും മലയാള സർവകലാശാലാ വൈസ് ചാൻസലറുമായിരുന്ന ശ്രീ. കെ ജയകുമാർ ഐ എ എസ് (റിട്ട.) ഉദ്ഘാടനം ചെയ്തു. ഗാന്ധിയൻ ആദർശങ്ങളെ മുറുകെപ്പിടിച്ചു മുന്നേറേണ്ട സമകാലിക സാഹചര്യത്തിൽ പുതുതലമുറയെ ജാഗരൂകരാക്കേണ്ട വലിയ ഉത്തരവാദിത്തമാണ് നമുക്കുമേൽ വന്നു ചേർന്നിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
കുലയ്ക്കാൻ കഴിയാത്ത മഴവില്ലുപോലൊരു ആശയമാണ് ഗാന്ധിയൻ ആദർശമെന്നും അത് മാനവചിന്തയുടെ ആകാശത്ത് നിറഞ്ഞു നിൽക്കേണ്ടതിന്റെ അനിവാര്യത നാൾക്കുനാൾ വർധിച്ചു വരികയാണെന്നും വെബിനാറിൽ വിഷയാവതരണം നടത്തിയ ഡോ. പി. സുരേഷ് അഭിപ്രായപ്പെട്ടു.
ഡോ. എസ്. എൻ. മഹേഷ് ബാബു മോഡറേറ്ററായിരുന്നു. സംസ്ഥാന പ്രസിഡണ്ട് എം സന്തോഷ് കുമാർ, ജനറൽ സെക്രട്ടറി അനിൽ എം ജോർജ്, മുൻ സംസ്ഥാന പ്രസിഡണ്ട് എം രാധാകൃഷ്ണൻ, കൾച്ചറൽ ഫോറം ചെയർമാൻ എം. സദാശിവൻ, ടി എൻ രമണി എന്നിവർ സംസാരിച്ചു. എൻ ബി ഷാജു, കെ.പി. അനിൽകുമാർ, വി. കെ. ഫൈസൽ, സ്മിത യു. ആർ, പി. ഗീത, ലിത, നയനാ ദാസ് എന്നിവർ നേതൃത്വം നൽകി.
ഗാന്ധി പഥം 2021 – Webinar – Google meet
ഗാന്ധി ജയന്തി ദിനമായ ഒക്ടോബർ 2 ന് നമ്മുടെ ഇന്ത്യ ഗാന്ധിജിയുടെ ഇന്ത്യ എന്ന വിഷയത്തിൽ ഹയർ സെക്കണ്ടറി സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (HSSTA) ഒരു വെബിനാർ സംഘടിപ്പിക്കുന്നു. ഉച്ചയ്ക്ക് ശേഷം 2.30 ന് നടക്കുന്ന വെബിനാർ ശ്രീ .കെ.ജയകുമാർ IAS (Rtd) ഉദ്ഘാടനം ചെയ്യും. ഡോ .പി . സുരേഷ് വിഷയം അവതരിപ്പിക്കും. 2.25 PM ന് തന്നെ Join ചെയ്യുക. വെബിനാറിൽ പങ്കെടുക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക..
🟧🟩🟧🟩🟧🟩🟧🟧🟩🟧🟩🟧🟩🟧🟧🟩🟧🟩🟧🟩🟧