ഹയർ സെക്കൻഡറി ഒന്നാം വർഷ പരീക്ഷ ഇൻവിജിലേറ്റർമാർക്കുള്ള നിർദ്ദേശങ്ങൾ
⭕ പരീക്ഷകൾ രാവിലെ 9.40am ന് ആരംഭിക്കും.
⭕ പരീക്ഷക്ക് അരമണിക്കൂർ മുമ്പായി സ്കൂളിൽ റിപ്പോർട്ട് ചെയ്യുക.
⭕ ആദ്യ ബെൽ അടിച്ചാൽ 9.30 നു പരീക്ഷാഹാളിൽ എത്തുക.
⭕ ഹാൾടിക്കറ്റ് പരിശോധിച്ച് കുട്ടികളെ തിരിച്ചറിയുക.
(ഹാൾ ടിക്കറ്റിൽ ഒപ്പിടേണ്ട)
⭕ മെയിൻ ഷീറ്റ് ഒപ്പിട്ട് നൽകുക. കുട്ടികളോട് തെറ്റാതെ ഹാൾ ടിക്കറ്റ് നോക്കി പൂരിപ്പിക്കാൻ പറയാം.
⭕ 9.40am ന് ചോദ്യപേപ്പർ നൽക്കുക. 20 മിനിറ്റ് കൂൾ ഓഫ് ടൈം നൽകുക. 10am ന് ഉത്തരങ്ങൾ എഴുതാൻ അനുവദിക്കുക.
Time:
▪️9.40, 10, 12
▪️9.40, 10, 12.30
▪️9.40, 10.05, 12.05( Biology)
⭕ പ്രാക്ടിക്കൽ ഉള്ള വിഷയങ്ങൾ 12 വരെയും അല്ലാത്തവ 1 2 .30 വരെയുമാണ് പരീക്ഷ.
⭕ കുട്ടികളുടെ അറ്റൻഡൻസ് ശ്രദ്ധയോടെ മാർക്ക് ചെയ്യുക. കുട്ടികളെക്കൊണ്ട് ഒപ്പിടിക്കേണ്ടതില്ല.
⭕ അഡിഷണൽ ഷീറ്റുകൾ എണ്ണം അവസാനം കൂട്ടി എഴുതുക.
⭕ ആബ്സൻ്റ് രജിസ്റ്റർ നമ്പർ ശ്രദ്ധയോടെ എഴുതുക.
⭕ ഹാജർ ശേഖരിക്കാനായി കൊണ്ടുവരുന്ന രജിസ്റ്ററിൽ കുട്ടികളുടെ രജിസ്റ്റർ നമ്പർ ശ്രദ്ധയോടെ എഴുതി ഒപ്പിടുക.
⭕അഡീഷണൽ ഷീറ്റിനായി കുട്ടികളെ പരീക്ഷാഹാളിൽ നടത്തിക്കരുത്.
⭕കുട്ടികളോട് മാന്യമായി പെരുമാറുക.
⭕പരീക്ഷാഹാളിൽ മൊബൈൽ ഫോൺ ഉപയോഗിക്കരുത്.
⭕അഡീഷണൽ ഷീറ്റിൽ ഒപ്പ് ഇട്ട് നൽകുക.
⭕പരീക്ഷ കഴിഞ്ഞ ശേഷം മോണോഗ്രാം വേണ്ടതില്ല.
⭕ഉത്തരം എഴുതി കഴിഞ്ഞതിനുശേഷം ഡബിൾ ലൈൻ വരച്ച ശേഷം ക്യാൻസൽഡ് എന്ന് എഴുതി ബാക്കി ഭാഗം വരച്ചിട്ടുണ്ട് എന്ന് ഉറപ്പുവരുത്തുക.
⭕കുട്ടികൾക്ക് പരീക്ഷ എഴുതാനുള്ള സമയം പൂർണ്ണമായി നൽകുക.
⭕കുട്ടികളുടെ രജിസ്റ്റർ നമ്പർ ശരിയാണോ എന്ന് പരിശോധിച്ച് ഉറപ്പുവരുത്തുക. അതിനു ശേഷം മാത്രം കളക്ഷൻ സെൻററിൽ തിരിച്ചുകൊടുക്കുക (Very Important )