- Merit Quota Admissions will be in specified Time Slots on …. (Will update soon)
- Sports Quota Admissions will be in specified Time Slots on …. (Will update soon)
To check plus one first allotment results please click the below links.
ഹയർ സെക്കൻഡറി ഒന്നാംവർഷ പ്രവേശന ട്രയൽ അലോട്ട്മെന്റ് റിസൾട്ട് : 2022 ജൂലൈ 29 ന് ഉച്ചയ്ക്ക് 2 മണിയ്ക്ക്..
അപേക്ഷാവിവരങ്ങളിൽ തെറ്റുണ്ടെങ്കിൽ തിരുത്താമെന്ന് മാത്രമല്ല, ആവശ്യമെങ്കിൽ നേരത്തേ നൽകിയ കോഴ്സുകളുടെയും സ്കൂളിന്റെയും ഓപ്ഷനും മാറ്റാം. ഓപ്ഷനുകൾ പുന:ക്രമീകരിക്കുകയോ കൂട്ടിച്ചേർക്കുകയോ ചെയ്യാം. സംവരണം, ബോണസ് പോയിന്റ് ലഭിക്കുന്ന വിവരങ്ങൾ ഉണ്ടെങ്കിൽ കൂട്ടിച്ചേർക്കാം. ജാതി സംബന്ധിച്ച വിവരങ്ങളിൽ നിരവധിപേർ തെറ്റു വരുത്തുന്നതിനാൽ വിവരങ്ങൾ സൂക്ഷ്മമായി പരിശോധിക്കണം.
ഹയർസെക്കണ്ടറി ഒന്നാം വർഷ പ്രവേശനത്തിനായുള്ള ട്രയൽ അലോട്ട്മെന്റ് റിസൾട്ട് 2022 ജൂലൈ 29 ന് ഉച്ചയ്ക്ക് 2 മണിയ്ക്ക് പ്രസിദ്ധീകരിക്കുന്നതാണ്. പ്രോസ്പക്ടസ് മാനദണ്ഡങ്ങൾ അനുസരിച്ച് സാധുതയുള്ള അപേക്ഷകളും ഓപ്ഷനുകളുമാണ് അലോട്ട്മെന്റിനായി പരിഗണിച്ചിട്ടുള്ളത്. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ അഡ്മിഷൻ ഗേറ്റ് വേ ആയ http://www.admission.dge.kerala.gov.in എന്ന വെബ്സൈറ്റിലെ “Click for Higher Secondary Admission” എന്ന ലിങ്കിലൂടെ ഹയർസെക്കണ്ടറി അഡ്മിഷൻ വെബ്സൈറ്റിൽ പ്രവേശിച്ച് Candidate Login-SWS എന്നതിലൂടെ ലോഗിൻ ചെയ്ത് ക്യാൻഡിഡേറ്റ് ലോഗിനിലെ Trial Results എന്ന ലിങ്കിലൂടെ അപേക്ഷകർക്ക് ട്രയൽ റിസൾട്ട് പരിശോധിക്കാവുന്നതാണ്. റിസൾട്ട് പരിശോധിക്കുന്നതിന് വേണ്ട സാങ്കേതിക സൗകര്യങ്ങൾ അപേക്ഷകർക്ക് വീടിനടുത്തുള്ള സർക്കാർ എയ്ഡഡ് ഹയർസെക്കണ്ടറി സ്കൂളുകളിലെ ഹെൽപ്പ് ഡെസ്കുകളിൽ നിന്നും തേടാവുന്നതാണ്.
അപേക്ഷകർക്കുള്ള വിശദ നിർദ്ദേശങ്ങളും ഇതേ വെബ്സൈറ്റിൽ ലഭ്യമാണ്. 2022 ജൂലൈ 31 ന് വൈകിട്ട് 5 മണിവരെ അപേക്ഷകർക്ക് ട്രയൽ അലോട്ട്മെന്റ് ലിസ്റ്റ് പരിശോധിക്കാം. എന്തെങ്കിലും തിരുത്തലുകൾ ആവശ്യമാണെങ്കിൽ ക്യാൻഡിഡേറ്റ് ലോഗിനിലെ Edit Application എന്ന ലിങ്കിലൂടെ ആവശ്യമായ തിരുത്തലുകൾ / ഉൾപ്പെടുത്തലുകൾ 2022 ജൂലൈ 31 ന് വൈകിട്ട് 5 മണിക്കുള്ളിൽ നടത്തി ഫൈനൽ കൺഫർമേഷൻ ചെയ്യേണ്ടതാണ്. തെറ്റായ വിവരങ്ങൾ നൽകി ലഭിക്കുന്ന അലോട്ട്മെന്റ് റദ്ദാക്കപ്പെടും. അപേക്ഷയിൽ തിരുത്തലുകൾ വരുത്തുവാനുള്ള അവസാന അവസരമാണിത്. ഇത് സംബന്ധിച്ച് പ്രിൻസിപ്പൽമാർക്കുള്ള വിശദ നിർദ്ദേശങ്ങളും വെബ്സൈറ്റിൽ ലഭ്യമാണ്. അപേക്ഷകർക്ക് ട്രയൽ അലോട്ട്മെന്റ് റിസൾട്ട് പരിശോധിക്കുന്നതിനും അപേക്ഷയിൽ തിരുത്തലുകൾ/ഉൾപ്പെടുത്തലുകൾ എന്നിവ നടത്തുന്നതിനും വേണ്ട സാങ്കേതിക സഹായം സംസ്ഥാനത്തെ എല്ലാ സർക്കാർ എയ്ഡഡ് ഹൈസ്കൂൾ, ഹയർസെക്കണ്ടറി സ്കൂളുകളിലേയും ഹെൽപ് ഡെസ്കുകളിലൂടെ തേടാവുന്നതാണ്.
2022 ജൂലൈ 31 ന് വൈകിട്ട് അഞ്ചുവരെ പരിശോധനയ്ക്ക് അവസരമുണ്ട്. തെറ്റായ വിവരം രേഖപ്പെടുത്തിയാൽ അവസരം നിഷേധിക്കപ്പെടും. തെറ്റു സംഭവിച്ചിട്ടുണ്ടെങ്കിൽ തിരുത്താനുള്ള ഈ അവസരം എല്ലാവരും പരമാവധി പ്രയോജനപ്പെടുത്തേണ്ടതാണ്.
തെറ്റുകൾ തിരുത്തുന്നതിനോ വിവരങ്ങൾ കൂട്ടിച്ചേർക്കുന്നതിനോ ‘കാൻഡിഡേറ്റ് എഡിറ്റ് ‘ ലിങ്ക് ഓപ്പൺ ചെയ്തവർ വീണ്ടും ഫൈനൽ കൺഫർമേഷൻ നിർബന്ധമായും ചെയ്യേണ്ടതാണ്. അല്ലാത്ത അപേക്ഷകൾ ഫസ്റ്റ് അലോട്ട്മെന്റിന് പരിഗണിക്കില്ലെന്ന് അറിയുക.
ട്രയൽ അലോട്ട്മെന്റ്, തെറ്റുകൾ എന്നിവ പരിശോധിക്കാനും അപ്ഡേറ്റ് ചെയ്യുന്നതിനും തിരുത്തുവാനുമുള്ള ഹെൽപ്പ് ഡസ്ക്കുകൾ സർക്കാർ/ എയ്ഡഡ് ഹയർ സെക്കൻഡറി സ്കൂളുകൾ, അക്ഷയ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ ലഭ്യമാണ്.