PLUS ONE SINGLE WINDOW PORTAL SLOW

തി​രു​വ​ന​ന്ത​പു​രം: പ്ല​സ്​ വ​ൺ ഏ​ക​ജാ​ല​ക പ്ര​വേ​ശ​ന പോ​ർ​ട്ട​ൽ മ​ന്ദ​ഗ​തി​യി​ലാ​യ​തോ​ടെ, ട്ര​യ​ൽ അ​ലോ​ട്ട്​​മെൻറ്​ പ്ര​സി​ദ്ധീ​ക​രി​ച്ച്​ ര​ണ്ട്​ ദി​വ​സം പി​ന്നി​ട്ടി​ട്ടും ഫ​ലം പ​രി​ശോ​ധി​ക്കാ​നാ​കാ​തെ ര​ണ്ടു​ല​ക്ഷ​ത്തോ​ളം വി​ദ്യാ​ർ​ഥി​ക​ൾ. 4.64 ല​ക്ഷം പേ​ർ അ​പേ​ക്ഷി​ച്ച​തി​ൽ ചൊ​വ്വാ​ഴ്​​ച വൈ​കീ​ട്ട്​ വ​രെ 2.72 ല​ക്ഷം പേ​ർ​ക്കാ​ണ്​ അ​ലോ​ട്ട്​​മെൻറ്​ ഫ​ലം പ​രി​ശോ​ധി​ക്കാ​ൻ ക​ഴി​ഞ്ഞ​ത്. 47908 പേ​ർ​ മാ​ത്ര​മാ​ണ്​ അ​പേ​ക്ഷ/ഓപ്ഷ​നു​ക​ളി​ൽ തി​രു​ത്ത​ലു​ക​ൾ വ​രു​ത്തി​യ​ത്.

തി​ങ്ക​ളാ​ഴ്​​ച രാ​വി​ലെ ഒ​മ്പ​തി​ന്​ അ​ലോ​ട്ട്​​മെൻറ്​ പ്ര​സി​ദ്ധീ​ക​രി​ക്കു​മെ​ന്നാ​യി​രു​ന്നു അ​റി​യി​പ്പെ​ങ്കി​ലും അ​തി​ന്​ മു​മ്പെ ഞാ​യ​റാ​ഴ്​​ച അ​ർ​ധ​രാ​ത്രി​യോ​ടെ അ​ലോ​ട്ട്​​മെൻ്റ് ​പോ​ർ​ട്ട​ലി​ൽ ല​ഭ്യ​മാ​ക്കി. എ​ന്നാ​ൽ, തി​ങ്ക​ളാ​ഴ്​​ച രാ​വി​ലെ​മു​ത​ൽ വി​ദ്യാ​ർ​ഥി​ക​ൾ കൂ​ട്ട​ത്തോ​ടെ പോ​ർ​ട്ട​ലി​ൽ ക​യ​റി​യ​തോ​ടെ പോ​ർ​ട്ട​ൽ പ​ണി​മു​ട​ക്കി. ഉ​ച്ച​വ​രെ കുറ​ച്ച്​ പേ​ർ​ക്ക്​ മാ​ത്ര​മാ​ണ്​ അ​ലോ​ട്ട്​​മെൻറ്​ ഫ​ലം അ​റി​യാ​ൻ ക​ഴി​ഞ്ഞ​ത്. ആ​യി​ര​ക്ക​ണ​ക്കി​ന്​ വി​ദ്യാ​ർ​ഥി​ക​ൾ ട്ര​യ​ൽ ഫ​ലം അ​റി​യാ​നും തി​രു​ത്ത​ലു​ക​ൾ​ക്കു​മാ​യി സ്​​കൂ​ൾ ഹെ​ൽ​പ്​ ഡെ​സ്​​ക്കു​ക​ളി​ലും ഇ​ൻ​റ​​ർ​നെ​റ്റ്​ ക​ഫെ​ക​ളി​ലും ക​യ​റി​യി​റ​ങ്ങി​യെ​ങ്കി​ലും നി​രാ​ശ​യാ​യി​രു​ന്നു ഫ​ലം.

പ്ലസ് വൺ അപേക്ഷകൾക്കുവേണ്ടി നാലും ഡാറ്റാബേസിനായി രണ്ടും സെർവറുകളാണ് പോർട്ടൽ പരിപാലിക്കുന്ന എൻ.ഐ.സി ഉപയോഗിക്കുന്നത്. 4.64 ലക്ഷം പേർ അപേക്ഷകരുള്ളതിനാൽ ഒരേസമയം പതിനായിരക്കണക്കിന് പേരാണ് പോർട്ടലിൽ പ്രവേശിച്ചത്. പോർട്ടലിൻ്റെ പ്രവർത്തനം മന്ദഗതിയിലായതോടെ അധിക സെർവറുകൾ ക്രമീകരിക്കാൻ ഐ.ടി മിഷൻ ശ്രമം തുടങ്ങിയിട്ടുണ്ട്. ബുധനാഴ്ച രാവിലെയോടെ പുതിയ സെർവർകൂടി ഇതിനായി നീക്കിവെച്ചും നിലവിലുള്ളവയുടെ ബാൻഡ് വിഡ്ത് വർധിപ്പിച്ചും പ്രശ്നം പരിഹരിക്കാനാണ് എൻ.ഐ.സിയുടെ ശ്രമം. കൂടുതൽ അപേക്ഷകരുള്ള മലപ്പുറം ജില്ലയിൽ 39,331 പേർക്ക് മാത്രമാണ് രണ്ടുദിവസം പിന്നിട്ടിട്ടും അലോട്ട്മെൻറ് പരിശോധിക്കാൻ കഴിഞ്ഞത്. മലപ്പുറത്ത് 77,668 ആണ് മൊത്തം അപേക്ഷകർ.

നിലവിൽ വ്യാഴാഴ്ച വൈകീട്ട് അഞ്ചുവരെയാണ് ട്രയൽ അലോട്ട്മെൻറ് പരിശോധിക്കാനും തിരുത്തൽ വരുത്താനും സമയമനുവദിച്ചത്. ഇത് ഒരുദിവസം കൂടി ദീർഘിപ്പിക്കുന്നത് പരിഗണനയിലാണ്. നിലവിലുള്ള ഓപ്ഷനുകൾ പുനഃക്രമീകരിക്കാനും പുതിയവ കൂട്ടിച്ചേർക്കാനും ഒഴിവാക്കാനും ഈ ഘട്ടത്തിൽ അവസരമുണ്ട്.

hsstaplus
Author: hsstaplus

Recognized as per Order Number – GO (MS) 22/2011 P & ARD Dated 18/07/2011

One comment

Leave a Reply