PLUS ONE EXAMINATION CASE POSTPONED

ദില്ലി: പ്ലസ് വൺ പരീക്ഷ കേസ് സുപ്രീം കോടതി നാളെ പരിഗണിക്കില്ല. കേസ് പതിനഞ്ചാം തീയതിയിലേക്ക് മാറ്റി. ജസ്റ്റിംസ് എ എം ഖാൻവീൽക്കർ അവധിയായ സാഹചര്യത്തിലാണ് കേസ് മാറ്റിയത്.

പ്ലസ് വൺ പരീക്ഷ നേരിട്ട് നടത്താൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. ഓൺലൈനായി പരീക്ഷ നടത്താനാകില്ലെന്ന് ചൂണ്ടിക്കാട്ടി സർക്കാർ സുപ്രീംകോടതിയിൽ സത്യവാംങ്മൂലം നൽകിയിട്ടുണ്ട്. ഇന്റർനെറ്റ് സംവിധാനവും കമ്പ്യൂട്ടറും ഇല്ലാത്തതും മൂലം പല കുട്ടികളും പരീക്ഷയിൽ നിന്ന് പുറത്താകുമെന്നാണ് സംസ്ഥാനത്തിൻ്റെ വാദം.

കേരളത്തിലെ കൊവിഡ് സാഹചര്യം ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതി പരീക്ഷ നടപടികൾക്ക് തടയിട്ടത്. കോടതിയിൽ നിന്ന് അനുകൂലമായ വിധിയുണ്ടാകുമെന്ന പ്രതീക്ഷയിലാണ് കേരളം.

Author: hsstaplus

Recognized as per Order Number – GO (MS) 22/2011 P & ARD Dated 18/07/2011