DECISION ON REOPENING SCHOOLS SOON

സംസ്ഥാനത്ത് സ്കൂളുകൾ തുറക്കുന്നത് സംബന്ധിച്ച തീരുമാനം അടുത്ത ആഴ്ച എടുക്കാൻ സാധ്യത. ഒക്ടോബറിൽ സ്കൂൾ തുറക്കാനാവുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 9 മുതൽ 12 വരെ ക്ളാസുകൾ പരീക്ഷണ അടിസ്ഥാനത്തിൽ ആരംഭിക്കുന്നതാണ് ആദ്യം പരിഗണനയിലുള്ളത്.

ഒന്നിടവിട്ട ദിവസങ്ങളിലായി 50 ശതമാനം വീതം കുട്ടികൾ വീതം ക്ലാസിലെത്തുന്ന വിധമായിരിക്കും ക്രമീകരണങ്ങൾ. ആരോഗ്യ വകുപ്പിൻറേയും കോവിഡ് വിദഗ്ധ സമിതിയുടെയും അഭിപ്രായം കണക്കിലെടുത്താവും സ്കൂൾ തുറക്കേണ്ട തീയതിയും പ്രവർത്തന മാനദണ്ഡങ്ങളും തീരുമാനിക്കുക.

ഒന്നിടവിട്ട ദിവസങ്ങളിൽ 50 ശതമാനം കുട്ടികൾ വീതം, അല്ലെങ്കിൽ ആഴ്ചയിൽ രണ്ടു ദിവസം മാത്രമായി ക്ലാസ് എന്നീ സാധ്യതകളാണ് വിദ്യാഭ്യാസ വകുപ്പ് പരിശോധിക്കുന്നത്. രാവിലെയും ഉച്ചക്കും രണ്ട് ഷിഫ്റ്റ് പ്രായോഗികമല്ലെന്നാണ് വിലയിരുത്തപ്പെടുന്നത്. പ്ലസ് വൺ പരീക്ഷ സംബന്ധിച്ച സുപ്രീം കോടതി തീരുമാനം കാത്തിരിക്കുകയാണ് സർക്കാർ.

സ്കൂൾ തുറക്കുന്നത് സംബന്ധിച്ച് എസ്ഇആർടിസി ആരോഗ്യവിദഗ്ധരുമായി ചർച്ച നടത്തും. ക്യുഐപി സമിതിയുടെ അഭിപ്രായവും ആരായും. ഇതെല്ലാം അടിസ്ഥാനമാക്കി പൊതുവിദ്യാഭ്യാസ ഡയറക്ടറും സെക്രട്ടറിയും ആരോഗ്യവകുപ്പുമായി ആലോചിച്ച് വ്യക്തമായ നിർദേശങ്ങൾ സർക്കാരിന് സമർപ്പിക്കും.

ദീര്‍ഘകാലമായി അടഞ്ഞുകിടക്കുന്ന സ്കൂളുകളുടെ അറ്റകുറ്റ പണി, വൃത്തിയാക്കല്‍ എന്നിവക്കൊപ്പം കോവിഡ് സുരക്ഷക്കാവശ്യമായ പ്രത്യേക ക്രമീകരണങ്ങളും ഉറപ്പാക്കണം. ഇക്കാര്യത്തില്‍ ഐസിഎംആർ, കേന്ദ്ര ആരോഗ്യമന്ത്രാലയം എന്നിവരുടെ അഭിപ്രായം നിര്‍ണായകമാകും. വരുന്ന ഒരാഴ്ചത്തെ കോവിഡ് കണക്കുകള്‍കൂടി പരിഗണിച്ചാവും സ്കൂള്‍ തുറക്കുന്ന തീയതി സംബന്ധിച്ച അന്തിമ തീരുമാനമെടുക്കുക.

hsstaplus
Author: hsstaplus

Recognized as per Order Number – GO (MS) 22/2011 P & ARD Dated 18/07/2011

One comment

Leave a Reply