PLUS ONE MODEL EXAMINATION – AUGUST 2021

2021 ലെ ഒന്നാം വർഷ ഹയർസെക്കന്ററി മാതൃകാപരീക്ഷകൾ 31/08/2021 മുതൽ 04/09/202l വരെ നടത്താൻ നിശ്ചയിച്ചിട്ടുണ്ട്.

ഒന്നാം വർഷ ഹയർസെക്കന്ററി വിദ്യാർത്ഥികൾക്ക് ഹയർസെക്കന്ററി ചോദ്യ മാതൃകകൾ പരിചിതമല്ലാത്തത് കൊണ്ട് ആയത് പരിചയപ്പെടുത്തുന്നതിനാണ് മാതൃകാ പരീക്ഷ നടത്തുന്നത്. കോവിഡ് 19 വ്യാപനത്തിന്റെ സാഹചര്യത്തിൽ മാതൃകാ പരീക്ഷകൾ വിദ്യാർത്ഥികൾക്ക് രക്ഷിതാവിന്റെ മേൽനോട്ടത്തിൽ വീട്ടിൽ ഇരുന്ന് തന്നെ എഴുതാവുന്നതാണ്. പരീക്ഷാ ടൈംടേബിൾ പ്രകാരം നിശ്ചിത സമയത്ത് വിദ്യാർത്ഥികൾക്ക് ചോദ്യപേപ്പർ http://www.dhsekerala.gov.in എന്ന പോർട്ടലിൽ നിന്ന് ഡൗൺലോഡ് ചെയ്ത് എടുക്കാവുന്നതാണ്. പരീക്ഷ എഴുതിയ ശേഷം ആവശ്യമെങ്കിൽ അദ്ധ്യാപകരുമായി ടെലിഫോൺ മുഖാന്തിരം സംശയ നിവർത്തി വരുത്താവുന്നതുമാണ്. അദ്ധ്യാപകർ ആവശ്യമായ സഹായം വിദ്യാർത്ഥികൾക്ക് നൽകേണ്ടതാണ്. 2022 മാർച്ചിലെ രണ്ടാം വർഷ പാഠഭാഗങ്ങളിൽ കൂടുതൽ ശ്രദ്ധ നൽകേണ്ടുന്നതിനാൽ 06/09/2021 ന് ആരംഭിക്കുന്ന ഒന്നാം വർഷ ഹയർ സെക്കന്ററി പൊതു പരീക്ഷകൾക്ക് മാറ്റം ഉണ്ടായിരിക്കുന്നതല്ല.

ഒന്നാം വർഷ ഹയർസെക്കന്ററി മാതൃകാ പരീക്ഷയുടെ ടൈംടേബിൾ ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക..

HOW TO DOWNLOAD PLUS ONE MODEL EXAMINATION QUESTION PAPER AUGUST 2021

ഒന്നാം വർഷ ഹയർ സെക്കൻഡറി മാതൃകാ പരീക്ഷയുടെ ചോദ്യപേപ്പർ ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിന്റെ ഔദ്യോഗിക വെബ് പോർട്ടലിൽ ടൈംടേബിൾ പ്രകാരം പരീക്ഷാ ദിവസങ്ങളിൽ നിശ്ചിത സമയത്ത് പ്രസിദ്ധീകരിക്കുന്നതാണ്.

1. വെബ് ബ്രൗസറിൽ (Google Chrome, Firefox) http://dhsekerala.gov.in/ എന്ന് ടൈപ്പ് ചെയ്ത് പോർട്ടലിൽ പ്രവേശിക്കുക.

2. DHSE പോർട്ടിൻ്റെ ഹോം പേജിൽ EXAMINATION എന്ന സെക്ഷനിലാണ് ചോദ്യപേപ്പർ പ്രസിദ്ധീകരിക്കുന്നത്.

3. പരീക്ഷാ ദിവസം അതാത് വിഷയത്തിന്റെ ലിങ്കിൽ ക്ലിക്ക് ചെയ്താൽ ചോദ്യപേപ്പർ പി.ഡി.ഫ് ആയി ഡൗൺലോഡ് ചെയ്യാം.

DHSE പോർട്ടലിൽ നിന്നും ഡൗൺലോഡ് ചെയ്ത ചോദ്യപേപ്പർ ഉപയോഗിച്ച് വീട്ടിലിരുന്ന് രക്ഷിതാക്കളുടെ സാന്നിധ്യത്തിൽ പരീക്ഷ എഴുതാം. പൊതു പരീക്ഷയുടെ മാതൃകയിൽ തന്നെ ആയിരിക്കും ചോദ്യപേപ്പർ.

hsstaplus
Author: hsstaplus

Recognized as per Order Number – GO (MS) 22/2011 P & ARD Dated 18/07/2011

44 comments

  1. Sir,
    നിങ്ങൾ എന്ത് ഉദ്ദേശത്തോടെ ആണ് +1 exam നടത്തുന്നത്. ഞങ്ങളും മനുഷ്യർ തന്നെ അല്ലെ.കേരളത്തിൽ covid വർധന കൂടികൊണ്ടേ ഇരിക്കുകയാണ്. ഞങ്ങൾക്ക് ഒരു doss വാക്‌സിൻ പോലും നൽകിയിട്ടിയില്ല….ഞങ്ങൾ എന്ത് വിശ്വസിച്ചു exam എഴുതാൻ പോകും………..

Leave a Reply to Alkha methew Cancel reply