
പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള സ്കൂളുകളിൽ ഓൺലൈൻ പഠനത്തിനായി “ജി സ്വീറ്റ്” (ഗുഗിൾ വർക്ക്സ്പേസ് ഫോർ എഡ്യൂക്കേഷൻ പ്ലാറ്റ് ഫോം) ഉപയോഗിക്കാൻ തീരുമാനിച്ചിട്ടുണ്ടല്ലോ..! ഈ സാഹചര്യത്തിൽ “G SUITE” പഠിക്കാൻ നിങ്ങൾക്ക് ഒരു സുവർണ്ണാവസരം. ഹയർ സെക്കൻഡറി അദ്ധ്യാപകനും പരിശീലകനുമായ “ഡോ. ജി വി ഹരി” നയിക്കുന്ന സൗജന്യ ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാൻ “എച്ച് എസ് എസ് ടി എ സൈബർ വിങ്ങും അക്കാദമിക് കൗൺസിലും” ചേർന്ന് അവസരം ഒരുക്കുന്നു. “ജൂലൈ 17 ശനിയാഴ്ച, ജൂലൈ 18 ഞായറാഴ്ച” എന്നീ ദിവസങ്ങളിൽ “രാത്രി 7 PM മുതൽ 9 PM” വരെയാണ് ക്ലാസുകൾ. താത്പര്യമുള്ളവർക്ക് “വൈകീട്ട് O6.45 മുതൽ 07.00 PM” വരെ Google Meet ൽ ജോയിൻ ചെയ്യാവുന്നതാണ്. O7.00 PM ന് ശേഷം ജോയിൻ ചെയ്യാൻ കഴിയുന്നതല്ല.. ആദ്യം ജോയിൻ ചെയ്യുന്ന 250 പേർക്ക് മാത്രമാണ് ട്രെയിനിങ്ങിൽ പങ്കെടുക്കാൻ കഴിയുക..