COVID UPDATES MAY 24

കേരളത്തില്‍ ഇന്ന് 17,821 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 17,821 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 2570, മലപ്പുറം 2533, പാലക്കാട് 1898, എറണാകുളം 1885, കൊല്ലം 1494, തൃശൂര്‍ 1430, ആലപ്പുഴ 1272, കോഴിക്കോട് 1256, കോട്ടയം 1090, കണ്ണൂര്‍ 947, ഇടുക്കി 511, കാസര്‍ഗോഡ് 444, പത്തനംതിട്ട 333, വയനാട് 158 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 87,331 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20.41 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,88,81,587 സാമ്പിളുകളാണ് പരിശോധിച്ചത്.

യുകെയില്‍ നിന്നും വന്ന ഒരാള്‍ക്ക് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചു. അടുത്തിടെ യുകെ (116), സൗത്ത് ആഫ്രിക്ക (9), ബ്രസീല്‍ (1) എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന 126 പേര്‍ക്കാണ് ഇതുവരെ കോവിഡ് 19 സ്ഥിരീകരിച്ചത്. ഇവരില്‍ 124 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 11 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 196 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 7554 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 97 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 16,556 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1090 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം 2443, മലപ്പുറം 2456, പാലക്കാട് 1191, എറണാകുളം 1801, കൊല്ലം 1485, തൃശൂര്‍ 1412, ആലപ്പുഴ 1269, കോഴിക്കോട് 1224, കോട്ടയം 1010, കണ്ണൂര്‍ 877, ഇടുക്കി 503, കാസര്‍ഗോഡ് 430, പത്തനംതിട്ട 313, വയനാട് 142 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

78 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 17, തൃശൂര്‍ 12, വയനാട്, കാസര്‍ഗോഡ് 10 വീതം, തിരുവനന്തപുരം 9, എറണാകുളം 7, കൊല്ലം 6, പത്തനംതിട്ട 4, ഇടുക്കി, മലപ്പുറം, കോഴിക്കോട് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 36,039 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 3048, കൊല്ലം 2728, പത്തനംതിട്ട 1433, ആലപ്പുഴ 474, കോട്ടയം 2298, ഇടുക്കി 1052, എറണാകുളം 4393, തൃശൂര്‍ 6501, പാലക്കാട് 3156, മലപ്പുറം 5040, കോഴിക്കോട് 3321, വയനാട് 84, കണ്ണൂര്‍ 1670, കാസര്‍ഗോഡ് 841 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 2,59,179 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 20,98,674 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 9,28,541 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 8,89,627 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 6,62,42 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 3248 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഇന്ന് 2 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. ഒരു പ്രദേശത്തേയും ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടില്ല. നിലവില്‍ ആകെ 879 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

🔺പാലക്കാട് ജില്ലയില്‍ ഇന്ന് 1898 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു.

🔻3156 പേര്‍ക്ക് രോഗമുക്തി.

പാലക്കാട് ജില്ലയില്‍ ഇന്ന് (മെയ് 24) 1898 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 1191 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 699 പേർ, ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശ രാജ്യങ്ങളിൽ നിന്നും വന്ന 8 പേർ എന്നിവർ ഉൾപ്പെടും.3156 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.

ആകെ 8811പേർക്ക് പരിശോധന നടത്തിയതിലാണ് 1898 പേർക്ക് രോഗം സ്ഥിരീകരിച്ചത്.21.54 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

ഇന്ന് (24/05/2021) റിപ്പോർട്ട് ചെയ്ത മരണങ്ങൾ-38

ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ.

പാലക്കാട് നഗരസഭ സ്വദേശികൾ 278 പേർ

നല്ലേപ്പിളളി സ്വദേശികൾ 49 പേർ

പുതൂർ സ്വദേശികൾ 48 പേർ

കണ്ണാടി, ഒറ്റപ്പാലം സ്വദേശികൾ 45 പേർ വീതം

ഓങ്ങല്ലൂർ, പിരായിരി സ്വദേശികൾ 43 പേർ വീതം

കപ്പൂർ സ്വദേശികൾ 42 പേർ

കാഞ്ഞിരപ്പുഴ, കുമരംപുത്തൂർ, പുതുശ്ശേരി സ്വദേശികൾ 41 പേർ വീതം

പുതുപ്പരിയാരം, തിരുമിറ്റക്കോട് സ്വദേശികൾ 37 പേർ വീതം

കൊടുമ്പ് സ്വദേശികൾ 35 പേർ

പല്ലശ്ശന സ്വദേശികൾ 33 പേർ

മരുതറോഡ്, നെന്മാറ സ്വദേശികൾ 32 പേർ വീതം

കാരാകുറുശ്ശി, കൊല്ലങ്കോട്, മേലാർകോട് സ്വദേശികൾ 31 പേർ വീതം

എലപ്പുള്ളി സ്വദേശികൾ 28 പേർ

ആനക്കര, കൊപ്പം സ്വദേശികൾ 27 പേർ വീതം

വടക്കഞ്ചേരി സ്വദേശികൾ 25 പേർ

പട്ടാമ്പി സ്വദേശികൾ 23 പേർ

മുതലമട, തേങ്കുറിശ്ശി സ്വദേശികൾ 22 പേർ വീതം

എലവഞ്ചേരി സ്വദേശികൾ 21 പേർ

അകത്തേത്തറ, നെല്ലായ, തെങ്കര, വല്ലപ്പുഴ സ്വദേശികൾ 20 പേർ വീതം

മണ്ണാർക്കാട് സ്വദേശികൾ 19 പേർ

നാഗലശ്ശേരി, പുതുനഗരം സ്വദേശികൾ 17 പേർ വീതം

അയിലൂർ, ചാലിശ്ശേരി, പട്ടിത്തറ, പെരുവെമ്പ് സ്വദേശികൾ 16 പേർ വീതം

ചെർപ്പുളശ്ശേരി, എരിമയൂർ, ഷൊർണ്ണൂർ, വടവന്നൂർ, വാണിയംകുളം സ്വദേശികൾ 15 പേർ വീതം

വിളയൂർ സ്വദേശികൾ 14 പേർ

ആലത്തൂർ, ചിറ്റൂർ, തത്തമംഗലം, പറളി, പട്ടഞ്ചേരി സ്വദേശികൾ 13 പേർ വീതം

അമ്പലപ്പാറ, കരിമ്പുഴ, കാവശ്ശേരി, കൊടുവായൂർ, കൊഴിഞ്ഞാമ്പാറ, കുഴൽമന്ദം, ലക്കിടി-പേരൂർ , തിരുവേഗപ്പുറ സ്വദേശികൾ 12 പേർ വീതം

കോട്ടോപ്പാടം, മുണ്ടൂർ, ഷോളയൂർ, തച്ചമ്പാറ സ്വദേശികൾ 11 പേർ വീതം

അലനല്ലൂർ, ചളവറ, കരിമ്പ, കുത്തനൂർ, മാത്തൂർ, പുതുക്കോട്, തച്ചനാട്ടുകര സ്വദേശികൾ 10 പേർ വീതം

കോട്ടായി സ്വദേശികൾ 9 പേർ

മണ്ണൂർ, തൃത്താല, വണ്ടാഴി സ്വദേശികൾ 8 പേർ വീതം

അനങ്ങനടി, കുലുക്കല്ലൂർ, മങ്കര, പരുതൂർ, പെരിങ്ങോട്ടുകുറിശ്ശി സ്വദേശികൾ 6 പേർ വീതം

കടമ്പഴിപ്പുറം, കണ്ണമ്പ്ര, തരൂർ, മലമ്പുഴ സ്വദേശി കൾ 5 പേർ വീതം

കോങ്ങാട്, മുതുതല, പെരുമാട്ടി, പൊൽപ്പുള്ളി, പൂക്കോട്ടുകാവ് സ്വദേശികൾ 4 പേർ വീതം

കിഴക്കഞ്ചേരി സ്വദേശികൾ 3 പേർ

എരുത്തേമ്പതി, ശ്രീകൃഷ്ണപുരം, സ്വദേശികൾ 2 പേർ വീതം

വടകരപ്പതി, വെള്ളിനേഴി സ്വദേശികൾ ഒരാൾ വീതം

ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 21461 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാള്‍ വീതം വയനാട്, കാസർഗോഡ് ജില്ലകളിലും 2 പേർ കൊല്ലം ജില്ലയിലും 3 പേർ പത്തനംതിട്ട ജില്ലയിലും 4 പേർ കണ്ണൂർ ജില്ലയിലും 5 പേർ ആലപ്പുഴ ജില്ലയിലും
6 പേർ ഇടുക്കി ജില്ലയിലും 7 പേർ കോട്ടയം ജില്ലയിലും 16 പേർ കോഴിക്കോട് ജില്ലയിലും
23 പേർ തിരുവനന്തപുരം ജില്ലയിലും 22 പേർ എറണാകുളം ജില്ലയിലും 122 പേർ മലപ്പുറം ജില്ലയിലും 39 പേർ തൃശ്ശൂർ
ജില്ലയിലും ചികിത്സയിലുണ്ട്.

Read more @ https://dashboard.kerala.gov.in/

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s