ശമ്പള കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.

കുറഞ്ഞ ശമ്പളം 23000 രൂപ, 2019 ജൂലായ് മുതല്‍ പ്രാബല്യം.

തിരുവനന്തപുരം : സംസ്ഥാന സർക്കാർ ജീവനക്കാരുടേയും അധ്യാപകരുടേയും ശമ്പള വർധന സംബന്ധിച്ച പതിനൊന്നാം ശമ്പള കമ്മീഷൻ റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചു. കുറഞ്ഞ ശമ്പളം 23000 രൂപയാക്കി വർധിപ്പിക്കാനും പുതുക്കിയ ശമ്പളത്തിന് 2019 ജൂലായ് ഒന്നു മുതൽ മുൻകാല പ്രാബല്യം നൽകാനും കമ്മീഷൻ ശുപാർശ ചെയ്തിട്ടുണ്ട്.

ശമ്പളക്കമ്മീഷൻ നിർദ്ദേശങ്ങൾ

2019 ജൂലൈ ഒന്നു മുതൽ പ്രാബല്യത്തിന് നിർദേശം

2019 ജൂലൈ ഒന്നുവരെയുള്ള 28 ശതമാനം ക്ഷാമബത്ത അടിസ്ഥാന ശമ്പളത്തിൽ ലയിപ്പിക്കും

23000 രൂപ കുറഞ്ഞ ശമ്പളം   (ഇപ്പോൾ കുറഞ്ഞ അടിസ്ഥാന ശമ്പളം 17000 )

166800 കൂടിയ ശമ്പളം

ശബള പെൻഷൻ വർദ്ധനവ് വഴിയുള്ള വാർഷിക അധിക സാമ്പത്തിക ബാധ്യത 4810 കോടി രൂപ

വീട്ടുവാടക അലവൻസ് ശമ്പളത്തിൻ്റെ നിശ്ചിത ശതമാനമാക്കി
(HRA 4% of Basic Pay in Panchayath)

എച്ച്.ആർ.എ വർധിപ്പിച്ചതിനാൽ സിറ്റി കോമ്പൻ സേറ്ററി അലവൻസ് നിർത്തലാക്കി.

കിടപ്പിലായ മാതാപിതാക്കളെ പരിചരിക്കുന്നതിനും മൂന്നു വയസ്സുവരെയുള്ള കുട്ടികളെ സംരക്ഷിക്കുന്നതിനും 40 ശതമാനം ശമ്പളത്തോടുകൂടി പരമാവധി ഒരു വര്‍ഷം വരെ അവധി.

Paternity Leave 10 ല്‍നിന്ന് 15 ദിവസമാക്കാനും ശുപാര്‍ശ.

പെന്‍ഷന്‍ ഗ്രാറ്റുവിറ്റി തുക സീലിങ് 14 ലക്ഷത്തില്‍നിന്ന് 17 ലക്ഷമാക്കാന്‍ ശുപാര്‍ശയുണ്ട്.

പെൻഷൻ പ്രായം ഉയർത്തലിനെ സംബന്ധിച്ച് പരാമർശമില്ല.

HSST New Scale:55200-115300
HSST Jr New Scale: 45600-91200

Leave a Reply