നിയമനങ്ങൾക്കായി മഷിയിട്ടു നോക്കി HSSTA പ്രതിഷേധസാക്ഷ്യം
🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃
പി എസ് സി അഡ്വൈസ് മെമ്മോ ലഭിച്ച് എട്ട് മാസമായി നിയമനം ലഭിക്കാത്ത ഉദ്യോഗാർത്ഥികളുടെയും, കോൺഫിഡൻഷ്യൽ റിപ്പോർട്ട് സമർപ്പിച്ച് ഒൻപത് മാസമായി സീനിയർ നിയമനം ലഭിക്കാത്ത ഹയർ സെക്കണ്ടറി ജൂനിയർ അധ്യാപകരുടെയും നിയമന ഉത്തരവ് കണ്ടെത്താൻ ‘മഷിയിട്ടുനോക്കൽ’ സമരം നടത്തി ഹയർ സെക്കണ്ടറി സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ. കൊറോണ വ്യാപനത്തിന്റെ മറവിൽ ചട്ടവിരുദ്ധവും വഴിവിട്ടതുമായ നിയമന നിരോധനം നിലനിൽക്കുകയാണ്.
ആയിരക്കണക്കിന് ഉദ്യോഗാർത്ഥികളുടെ അന്നംമുട്ടിക്കുന്നതും അവരെ ആത്മഹത്യയിലേക്കു നയിക്കുന്നതുമായ സാഹചര്യം ഒഴിവാക്കണമെന്നും, ജൂനിയർ അധ്യാപകരുടെ സ്ഥാനക്കയറ്റം അനാവശ്യമായി മരവിപ്പിച്ച നടപടി പിൻവലിച്ച് നിയമനം നൽകണമെന്നും ആവശ്യപ്പെട്ടാണ് എച്ച് എസ് എസ് ടി എ സംസ്ഥാന വ്യാപക പ്രക്ഷോഭങ്ങളുടെ ഭാഗമായി മലപ്പുറം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ വടക്കൻ മേഖലാതല പ്രതിഷേധ സാക്ഷ്യം നടന്നത്.
മലപ്പുറം അപ്ഹില്ലിൽ നടന്ന സമരം ശ്രീ എ പി അനിൽകുമാർ എം എൽ എ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് ആർ രാജീവൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന ട്രഷറർ എം സന്തോഷ് കുമാർ, സംസ്ഥാന വൈസ് പ്രസിഡന്റ് പി രാധാകൃഷ്ണൻ, സംസ്ഥാന സെക്രട്ടറിമാരായ എം റിയാസ്, ടി എസ് ഡാനിഷ്, സംസ്ഥാന കൗൺസിലർ ഡോ വി അബ്ദുസമദ്, മലപ്പുറം ജില്ലാ പ്രസിഡന്റ് ഉമ്മർ കെ ടി, ജില്ലാ സെക്രട്ടറി മുഹമ്മദ് റസാഖ്, ട്രഷറർ കെ ജിതേഷ്, കോഴിക്കോട് ജില്ലാ പ്രസിഡന്റ് പി മുജീബ് റഹ്മാൻ, എം കെ മുഹ്സിൻ, റാങ്ക് ഹോൾഡേഴ്സ് പ്രതിനിധി റഫീഖ് എന്നിവർ സംസാരിച്ചു. മഷിയിട്ടു നോക്കലിൽ തെളിഞ്ഞു വന്ന ന്യായീകരണ കാപ്സ്യൂൾ കത്തിച്ചും, നിയമന ഉത്തരവിന്റെ കാര്യത്തിൽ സർക്കാറിനുള്ള തടസ്സങ്ങൾ നീങ്ങാൻ വിദ്യാഭ്യാസ വകുപ്പിന്റെ പേരിൽ തേങ്ങയുടച്ചുമാണ് സമരം അവസാനിച്ചത്.