
കേരളം കടന്നു പോകുന്ന അസാധാരണമായ സാഹചര്യത്തെ നേരിടാൻ നാം അധ്യാപകരും കേരള സമൂഹത്തോടൊപ്പം കൈകോർത്തു മുന്നോട്ടു പോവുകയാണ്. ഹയർ സെക്കണ്ടറി സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ സാമൂഹ്യ പ്രതിബദ്ധതയോടെ കേരളത്തോടൊപ്പമുണ്ടെന്നതിന്റെ അടയാളപ്പെടുത്തലാണ് ഒരുമ തൻ പെരുമയെന്ന ഈ സംഗീതകാവ്യം. അകലെയെങ്കിലും മനസ്സാ ചേർന്നു നിൽക്കുന്ന നമ്മൾ, അധ്യാപക സമൂഹത്തിന്റെ ഒരുമയുടെ പെരുമ വരച്ചുകാട്ടുന്ന ഹൃദ്യമായ കാവ്യാവിഷ്ക്കാരം. സംഗീത കാവ്യത്തിന്റെ രചനയും അവതരണവുമെല്ലാം നമ്മുടെ അനുഗൃഹീത സഹപ്രവർത്തകർ തന്നെയെന്നത് അഭിമാനകരമാണ്. കേരളത്തിന്റെ അതിജീവന പോരാട്ടത്തിൽ ഹയർ സെക്കണ്ടറി അധ്യാപക സമൂഹത്തിന്റെ ഐക്യദാർഢ്യവുമായി എച്ച് എസ് എസ് ടി എ സാംസ്കാരിക വിഭാഗം സംഘടനയുടെ യൂട്യൂബ് ചാനലിലൂടെ (HSSTAPLUS) നിങ്ങൾക്കായി സ്നേഹപൂർവ്വം സമർപ്പിക്കുന്നു.