
എച്ച് എസ് എസ് ടി എ ഓൺലൈൻ NEET/KEAM മോഡൽ മെഡിക്കൽ/എഞ്ചിനീയറിംഗ് എൻട്രൻസ് പരീക്ഷകൾ ജൂലൈ 7 മുതൽ നടക്കുന്നു. ലോക്ക് ഡൗൺ പശ്ചാത്തലത്തിൽ എച്ച് എസ് എസ് ടി എ അക്കാദമിക് കൗൺസിലിന്റെ മറ്റൊരു ചുവടുവയ്പ്. മെഡിക്കൽ എഞ്ചിനീയറിംഗ് മേഖലകളിൽ തുടർപഠനം ആഗ്രഹിക്കുന്ന പ്ലസ്ടു സയൻസ് വിഭാഗം വിദ്യാർത്ഥികൾക്കായി സൗജന്യഓൺലൈൻ മോഡൽ മെഡിക്കൽ/ എഞ്ചിനീയറിംഗ് എൻട്രൻസ് പരീക്ഷകൾ ജൂലൈ 7 മുതൽ 9 വരെ നടക്കും. വിവിധ വിഷയങ്ങളിൽ പ്രഗത്ഭരായ അധ്യാപകരുടെ ടീം തയ്യാറാക്കിയ മൾട്ടിപ്പിൾ ചോയ്സ് രീതിയിലുള്ള ചോദ്യങ്ങളടങ്ങിയ പരീക്ഷകളാണ് നടക്കുക.
പരീക്ഷാ ലിങ്കുകൾ എച്ച് എസ് എസ് ടി എ ഔദ്യോഗിക വെബ് സൈറ്റായ https://hsstaplus.com/ ഔദ്യോഗിക Facebook പേജ് https://www.facebook.com/hssta/ എന്നിവയിലൂടെ ലഭ്യമാവും. എൻട്രൻസ് പരീക്ഷാ മാതൃകയിൽ ഓരോ ശരിയുത്തരത്തിനും നാലു മാർക്കുവീതം ലഭിക്കും. എന്നാൽ നെഗറ്റീവ് മാർക്ക് ഇല്ല. പരീക്ഷാദിനങ്ങളിൽ രാവിലെ 10 മണിക്ക് ലിങ്കുകൾ ആക്ടീവ് ആവും. 10.05 ന് പരീക്ഷകൾ ആരംഭിച്ച് 12.35ന് പരീക്ഷ അവസാനിക്കും. തുടർന്ന് ഉത്തരങ്ങൾ സബ്മിറ്റ് ചെയ്യുന്നതിനുള്ള സമയം കൂടി ലഭ്യമാക്കി 12.45 ന് ഉത്തരം രേഖപ്പെടുത്തുന്നതിനുള്ള ലിങ്കുകൾ പിൻവലിക്കും. പരീക്ഷാഫലം വിശകലനം ചെയ്യുന്നതിനും, ഉത്തരസൂചികാ പരിശോധനക്കും തുടർന്ന് അവസരമുണ്ടായിരിക്കും. സംസ്ഥാന എൻട്രൻസ് കമ്മീഷണർ നടത്തുന്ന KEAM പരീക്ഷക്കും ദേശീയ തലത്തിലുള്ള NEET പരീക്ഷക്കും ഒരുപോലെ സഹായകരമാവുന്ന എച്ച് എസ് എസ് ടി എ സൗജന്യ മോഡൽ ഓൺലൈൻ എൻട്രൻസ് പരീക്ഷാ അവസരം എല്ലാവരും പ്രയോജനപ്പെടുത്തുക. എൻട്രൻസ് പരീക്ഷ ലക്ഷ്യമിടുന്ന മുഴുവൻ വിദ്യാർത്ഥികളിലേക്കും വിവരം എത്തിക്കുക. പരീക്ഷാ ദിവസങ്ങളിൽ രാവിലെ 10 മണിക്ക് മുമ്പായി തന്നെ സമയകൃത്യത പാലിച്ച് പരീക്ഷക്ക് ഹാജരാവണമെന്ന് ഒരിക്കൽക്കൂടി ഓർമ്മിപ്പിക്കുന്നു.
ആശംസകളോടെ,
അക്കാഡമിക് കൗൺസിൽ – ഹയർ സെക്കണ്ടറി സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ
Notify of me posts vid email
Please follow our site.. You will get updates..