DISCUSSION – NPS REVIEW COMMITTEE

പങ്കാളിത്ത പെൻഷൻ പുനഃപരിശോധനാ കമ്മറ്റിയുമായി നടത്തിയ ചർച്ച.

2020 ജൂലൈ ഒന്നാം തിയതി തിരുവനന്തപുരത്തു വെച്ചു പങ്കാളിത്ത പെൻഷൻ പുനഃപരിശോധനാ കമ്മറ്റിയുമായി നടത്തിയ ചർച്ചയിൽ എച്ച് എസ് എസ് ടി എ യെ പ്രതിനിധികരിച്ച് സംഘടനാ വൈസ് പ്രസിഡണ്ട് ശ്രീ കോശി മാത്യു, തിരുവനന്തപുരം ജില്ലാ പ്രസിഡൻറ് ശ്രീ വെങ്കിട മൂർത്തി, ആലപ്പുഴ ജില്ലാ പ്രസിഡണ്ട് ഡോ. ജയേഷ് എന്നിവർ പങ്കെടുത്തു. ങ്കാളിത്ത പെൻഷൻ പുനഃപരിശോധനാ കമ്മറ്റിക്ക് എച്ച് എസ് എസ് ടി എ സമർപ്പിച്ച പ്രോപ്പോസൽ പ്രകാരമാണ് ചർച്ചക്ക് വിളിച്ചത്. പങ്കാളിത്ത പെൻഷനുമായി ബന്ധപ്പെട്ട കാര്യങ്ങൾ എല്ലാം പ്രസ്തുത ചർച്ചയിൽ വളരെ വ്യക്തമായി അവതരിപ്പിച്ചു. പങ്കാളിത്ത പെൻഷൻ കമ്മിറ്റിക്കു മുമ്പാകെ എച്ച് എസ് എസ് ടി എ സമർപ്പിച്ച റിപ്പോർട്ട് ഇതോടൊപ്പം എല്ലാവരുടെയും അറിവിലേക്കായി പ്രസിദ്ധപ്പെടുത്തുന്നു. റിപ്പോർട്ട് ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Author: hsstaplus

Recognized as per Order Number – GO (MS) 22/2011 P & ARD Dated 18/07/2011