
എച്ച് എസ് എസ് ടി എ ഓൺലൈൻ മെംബർഷിപ്പ് കാമ്പയിന് ഇന്ന് തുടക്കമായി.
2020-21 അദ്ധ്യയന വർഷത്തെ ഹയർ സെക്കന്ററി സ്‌കൂൾ ടീച്ചേഴ്സ് അസോസിയേഷന്റെ ഓൺലൈൻ മെംബർഷിപ്പ് കാമ്പയിന് ഇന്ന് തുടക്കമായി. ആദ്യഘട്ട ഓൺലൈൻ മെംബർഷിപ്പിന്റെ ലോഞ്ചിംഗ് ഇന്ന് കാലത്ത് 10 മണിക്ക് ബഹു. കേരള പ്രതിപക്ഷ നേതാവ് ശ്രീ. രമേശ് ചെന്നിത്തല തിരുവനന്തപുരത്ത് നിർവ്വഹിച്ചു.
സുശക്തമായ ഹയർ സെക്കണ്ടറി സംവിധാനം നിലനിർത്താൻ സുധീരമായ നമ്മുടെ മുന്നേറ്റത്തിന് കരുത്തേകാൻ മെംബർഷിപ്പ് കാമ്പയിൻ വിജയിപ്പിക്കുക.




