HSSTA DHARNA

പ്രതിഷേധമിരമ്പി എച്ച് എസ് എസ് ടി എ ധർണ്ണാ സമരം

ഹയർ സെക്കണ്ടറി മേഖലയോടുള്ള സംസ്ഥാന സർക്കാറിന്റെ നിരന്തര അവഗണനക്കെതിരെ പ്രതിഷേധമിരമ്പി ഹയർ സെക്കണ്ടറി സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ സെക്രട്ടറിയേറ്റ് / ആർ ഡി ഡി ഓഫീസ് ധർണ്ണാ സമരങ്ങൾ. ഹയർ സെക്കണ്ടറി അധ്യാപകർക്ക് പ്രിൻസിപ്പൽ പ്രമോഷൻ നിഷേധിക്കുന്ന HM ക്വോട്ട, ജൂനിയർ അധ്യാപക സമയ ബന്ധിത സ്ഥാനക്കയറ്റം, മൂല്യനിർണ്ണയ ആനുകൂല്യനിഷേധം, ഓൺലൈൻ പഠനത്തിലെ പോരായ്മകൾ, പ്രിൻസിപ്പൽമാർക്കുള്ള അമിത ജോലിഭാരം, അനന്തമായി നീളുന്ന സ്ഥലംമാറ്റ-സ്ഥാനക്കയറ്റ നടപടികൾ തുടങ്ങിയ വിവിധ പ്രശ്നങ്ങൾക്ക് പരിഹാരമാവശ്യപ്പെട്ടായിരുന്നു പ്രതിഷേധ സമരങ്ങൾ.

തിരുവനന്തപുരം സെക്രട്ടറിയേറ്റിന് മുൻപിൽ നടന്ന സംസ്ഥാനതല ഉദ്ഘാടനം മുൻ മുഖ്യമന്ത്രി ശ്രീ. ഉമ്മൻ ചാണ്ടി നിർവ്വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി അനിൽ എം ജോർജ്ജ് അധ്യക്ഷത വഹിച്ചു. ഡോ. സാബുജി വർഗീസ്, ചവറ ജയകുമാർ, എം സലാഹുദ്ധിൻ, ഡോ. ജി.വി ഹരി, ആർ അരുൺകുമാർ പങ്കെടുത്തു. കോശി മാത്യു, ഷാജി കെ കെ, ഡോ. എസ് ശേഖർ, വെങ്കിടമൂർത്തി, എഫ് ഷിബു, അൻവർ കൊല്ലം എന്നിവർ നേതൃത്വം നൽകി.

ചെങ്ങന്നുർ ആർ ഡി ഡി ഓഫീസ് ധർണ്ണ എ ഐ സി സി ജനറൽ സെക്രട്ടറി പി സി വിഷ്ണുനാഥ് ഉദ്ഘാടനം ചെയ്തു. ഹരികുമാർ, പ്രമോദ്‌ ബി, സുരേഷ് കുമാർ, സജി കെ എസ്, ജിജി സാം എന്നിവർ നേതൃത്വം നൽകി.

കോട്ടയം ആർ ഡി ഡി ഓഫീസിനു മുൻപിൽ നടന്ന സമരം ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ ഉദ്ഘാടനം ചെയ്തു. ഡോ.ബിനോയ് സ്കറിയ, വി.എം ജയപ്രദീപ്, സോണി ജേക്കബ്, വിശ്വജിത്ത് പി എസ്, രാജേഷ് കുമാർ, അനിൽകുമാർ, വിനായക്, ഷോണി തോമസ് നേതൃത്വം നൽകി.

മലപ്പുറം ആർ ഡി ഡി ഓഫീസിനു (സിവിൽ സ്റ്റേഷൻ) മുൻപിൽ നടന്ന ‘അവഗണനക്കെതിരെ ഒഴിഞ്ഞ ഇല സമരം’ ശ്രീ. പി. ഉബൈദുള്ള എം എൽ എ ഉദ്ഘാടനം ചെയ്തു. ഡി സി സി സെക്രട്ടറി കെ.എം. ഗിരിജ പങ്കെടുത്തു. ടി.വിജയൻ, ടി എസ് ഡാനിഷ്, റോയിച്ചൻ ഡൊമനിക്, ഡോ.വി അബ്ദുസമദ്, ഉമ്മർ കെ.ടി, മുഹമ്മദ് റസാഖ്, കെ.ജിതേഷ്, വി ടി കൃഷ്ണൻ, എ.രാജേഷ് എന്നിവർ നേതൃത്വം നൽകി.

കോഴിക്കോട് ആർ ഡി ഡി ഓഫീസിനു മുൻപിൽ നടന്ന ധർണ്ണാ സമരം കെ പി സി സി വൈസ് പ്രസിഡൻറ് ശ്രീ. ടി സിദ്ധിഖ് ഉദ്ഘാടനം ചെയ്തു. എം സന്തോഷ് കുമാർ, എം റിയാസ്, കെ സനോജ്, പി രാധാകൃഷ്ണൻ, പി. മുജീബ് റഹ്മാൻ, അനിൽകുമാർ, അഫ്സൽ കെ എ, രഞ്ജിത്, മുഹ്സിൻ തുടങ്ങിയവർ നേതൃത്വം നൽകി.

കോവിഡ് ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ കർശനമാക്കിയ എറണാകുളം, കണ്ണുർ ആർ.ഡി.ഡി ഓഫീസ് ധർണ്ണാ സമരങ്ങൾ നിയന്ത്രണങ്ങളിൽ ഇളവു വന്ന ശേഷം നടക്കും. ഹയർ സെക്കണ്ടറി മേഖലയോടുള്ള വിവേചനത്തിനെതിരെ നടന്ന ധർണ്ണാ സമരങ്ങൾ വൻ വിജയമാക്കിയ സംഘടനയുടെ കരുത്തരായ സമരഭടൻമാർക്ക് എച്ച് എസ് എസ് ടി എ സംസ്ഥാന കമ്മറ്റിയുടെ ഒരായിരം അഭിവാദ്യങ്ങൾ നേരുന്നു…

Author: hsstaplus

Recognized as per Order Number – GO (MS) 22/2011 P & ARD Dated 18/07/2011