ഒപ്പമുണ്ട് എച്ച് എസ് എസ് ടി എ

ഹയർ സെക്കണ്ടറി പരീക്ഷാ ജോലി : തലസ്ഥാനത്തു നിന്ന് വടക്കൻ ജില്ലകളിലേക്ക് യാത്രാ സൗകര്യമൊരുക്കി എച്ച് എസ് എസ് ടി എ. ലോക്ക് ഡൗൺ സമയത്ത് നടക്കുന്ന ഹയർ സെക്കണ്ടറി പരീക്ഷാ ജോലികൾ നിർവ്വഹിക്കാൻ തിരുവനന്തപുരത്തു നിന്ന് കാസർകോട് വരെയുള്ള ജില്ലകളിലേക്ക് യാത്രാ സൗകര്യമൊരുക്കി ഹയർ സെക്കണ്ടറി സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ. അന്തർജില്ലാ പൊതുഗതാഗത സൗകര്യങ്ങൾ ലഭ്യമല്ലാത്ത സാഹചര്യത്തിൽ ജില്ല മാറി ജോലി ചെയ്യുന്ന അധ്യാപകർക്ക് യാത്രാസൗകര്യങ്ങൾ ലഭ്യമാക്കുമെന്ന സർക്കാർ വാഗ്ദാനം നടപ്പാവാത്തതിനെ തുടർന്നാണ് എച്ച് എസ് എസ് ടി എ ഉത്തരവാദിത്തം ഏറ്റെടുത്ത് യാത്രാ സൗകര്യമൊരുക്കിയത്.

സംസ്ഥാന തല നിയമനം നടക്കുന്ന ഹയർ സെക്കണ്ടറി മേഖലയിൽ കൂടുതൽ അധ്യാപകരും തെക്കൻ ജില്ലകളിൽ താമസമുള്ളവരാണ്. കാസർകോട് ജില്ല വരെയുള്ള സ്കൂളുകളിൽ പരീക്ഷാ നടത്തിപ്പിനുള്ള ചീഫ് , ഡെപ്യൂട്ടി ചീഫ് ചുമതലകളുള്ള നൂറുകണക്കിന് അധ്യാപകരാണ് യാത്രാ സൗകര്യമില്ലാത്തതിന്റെ പേരിൽ ബുദ്ധിമുട്ടിലായത്. ഇവർക്കായി പൊതുഗതാഗത സൗകര്യമൊരുക്കുമെന്ന തീരുമാനം നടപ്പാവാതെ വരികയും അധ്യാപകർ നിർബന്ധമായും ജോലിക്ക് ഹാജരാവണമെന്ന നിർദ്ദേശം വരികയും ചെയ്തതോടെയാണ് അധ്യാപക സംഘടന നേരിട്ട് യാത്രാസൗകര്യമൊരുക്കിയത്. രണ്ടു ബസുകളിലായി നിരവധി അധ്യാപകർ പരീക്ഷയുടെ തലേ ദിവസം തന്നെ അതാത് കേന്ദ്രങ്ങളിലേക്ക് സുരക്ഷിതരായി എത്തി. അധ്യാപകരെ അതത് കേന്ദ്രങ്ങളിലെത്തിക്കുന്നതിനും താമസ സൗകര്യങ്ങൾ ഉറപ്പുവരുത്തുന്നതിനും അതതു ജില്ലകളിലെ എച്ച് എസ് എസ് ടി എ ജില്ലാ കമ്മറ്റികൾ നേതൃത്വം നൽകി. പരീക്ഷയുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായ നിർദ്ദേശങ്ങൾ സംഘടന സർക്കാറിന്റെ ശ്രദ്ധയിൽപ്പെടുത്തിയതിന്റെ ഫലമായി അനുകൂല ഉത്തരവുകളിറങ്ങി. ജില്ലാന്തര യാത്രാ സൗകര്യങ്ങൾ ലഭ്യമല്ലാത്തതിനാൽ പരീക്ഷയുടെ ഇൻവിജിലേഷൻ ജോലികൾ അധ്യാപകർക്ക് തങ്ങളുടെ ജില്ലകളിൽ നിർവ്വഹിക്കാൻ കഴിയുന്ന തരത്തിൽ ക്രമീകരണങ്ങൾ ചെയ്യണമെന്നും സംഘടന സർക്കാറിനോടാവശ്യപ്പെട്ടിരുന്നു. എന്നാൽ അത്തരം ക്രമീകരണങ്ങൾ വരുത്താത്ത സാഹചര്യത്തിൽ, കോവിഡ് ലോക്ക് ഡൗൺ കാരണം പരീക്ഷാ ജോലിക്ക് ഒരു തരത്തിലും എത്തിപ്പെടാൻ കഴിയാത്തവർക്ക് അർഹമായ പരിഗണന നൽകണമെന്ന് സംഘടന സർക്കാറിനോടാവശ്യപ്പെട്ടു.

അധ്യാപകരുടെ യാത്രാ സൗകര്യവുമായി ബന്ധപ്പെട്ട ക്രമീകരണങ്ങൾക്ക് എച്ച് എസ് ടി എ സംസ്ഥാന ഭാരവാഹികളായ ആർ രാജീവൻ, അനിൽ എം ജോർജ്, എം സന്തോഷ് കുമാർ, തോമസ് സ്റ്റീഫൻ, കെ ആർ മണികണ്ഠൻ, ടി എസ് ഡാനിഷ്, എം റിയാസ്, പി കെ പ്രദീപ് കുമാർ, സി ദീപക്, അബ്ദുൾ ലത്തീഫ്, പി കെ രാജരാജൻ എന്നിവർ നേതൃത്വം നൽകി.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s