Exams Postponed

സംസ്ഥാനത്ത് ഹയർ സെക്കൻ്ററി പൊതുപരീക്ഷകൾ മാറ്റി വച്ചിരിക്കുന്ന സാഹചര്യത്തിൽ പൊതു പരീക്ഷകൾക്കായി നിയോഗിക്കപ്പെട്ടിരിക്കുന്ന ചീഫ് സൂപ്രണ്ടുമാർ (അൺ എയ്ഡഡ് സ്കൂൾ)/ഡെപ്യൂട്ടി ചീഫ് സൂപ്രണ്ടുമാർ ഇൻവിജിലേറ്റേഴ്സ് എന്നിവർ പരീക്ഷാ ഡ്യൂട്ടിയ്ക്കായി നിയോഗിക്കപ്പെട്ടിരിക്കുന്ന പരീക്ഷാ കേന്ദ്രങ്ങളിൽ നിന്ന് റിലീവ് ചെയ്യേണ്ടതും, മാതൃ സ്കൂളിൽ തിരികെ ജോലിയിൽ പ്രവേശിക്കേണ്ടതുമാണ്. പരീക്ഷാ തീയതികൾ പുതുക്കി നിശ്ചയിക്കുമ്പോൾ മാതൃ സ്കൂളിൽ നിന്നും റിലീവ് ചെയ്ത് പരീക്ഷാ കേന്ദ്രങ്ങളിലേക്ക് നിലവിലുള്ള നിയമന ഉത്തരവ് പ്രകാരം തന്നെ പരീക്ഷാ ഡ്യൂട്ടി നിർവ്വഹിക്കുവാൻ ബന്ധപ്പെട്ട എല്ലാ അദ്ധ്യാപകർക്കും നിർദ്ദേശം നൽകേണ്ടതാണ്. സർക്കുലർ ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക..

hsstaplus
Author: hsstaplus

Recognized as per Order Number – GO (MS) 22/2011 P & ARD Dated 18/07/2011

One comment

Leave a Reply