ലോക വ്യാപകമായി കോവിഡ് 19 പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് വൈറസ് വ്യാപനത്തിന്റെ സാധ്യതയും വേഗതയും ഗണ്യമായി കുറയ്ക്കുന്നതിനായി ബ്രേക്ക് ദ ചെയിൻ എന്ന പേരിൽ ആരോഗ്യവകുപ്പ് ബൃഹത്തായ ക്യാമ്പയിൻ ആരംഭിച്ചിട്ടുണ്ട്.
കോവിഡ്-19 പടർന്നു പിടിക്കാതിരിക്കാൻ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് നിർദ്ദേശിച്ചിട്ടുണ്ട്. ഹസ്തദാനം പോലെ സ്പർശിച്ചു കൊണ്ടുള്ള സാമൂഹിക ആശംസകൾ ഒഴിവാക്കുക, മുഖം, മൂക്ക്,
കണ്ണുകൾ എന്നിവ സ്പർശിക്കുന്നത് ഒഴിവാക്കുക, തുമ്മുമ്പോഴും,
ചുമയ്ക്കുമ്പോഴും വായും, മൂക്കും, തുവാല കൊണ്ട് മൂടേണ്ടതും ഇടയ്ക്കിടെ കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകേണ്ടതുമാണ്. ഇതിന്റെ ഭാഗമായാണ് ബ്രേക്ക് ദി ചെയിൻ ക്യാമ്പയിൻ സംഘടിപ്പിച്ചിരിക്കുന്നത്.
ബ്രേക്ക് ദ ചെയിൻ സർക്കുലർ ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.