HSE EXAM – QUESTION PAPER

മാർച്ച് 2020 ലെ ഹയർസെക്കന്ററി പരീക്ഷയുടെ ചോദ്യപേപ്പറുകൾ ചീഫ് സൂപ്രണ്ടും, ഡെപ്യൂട്ടി ചീഫ് സൂപ്രണ്ടുമാരും ചേർന്ന് കൈപ്പറ്റേണ്ടതും, ആവശ്യമായ ചോദ്യപേപ്പറുകൾ ലഭ്യമായിട്ടുണ്ടെന്ന് ഉറപ്പു വരുത്തേണ്ടതുമാണ്. ചോദ്യപേപ്പറുകളുടെ എണ്ണം, വിഷയം എന്നിവ ശരിയാണെന്ന് പരിശോധിച്ച് ഉറപ്പുവരുത്തേണ്ടതാണ്. ചോദ്യപേപ്പറുകൾ കൈപ്പറ്റുന്നതിന് ഹാജരാകാത്ത ഡെപ്യൂട്ടി ചീഫ് സൂപ്രണ്ടുമാരുടെ വിവരങ്ങൾ dhseextwo@gmail.com എന്ന മെയിലിലേക്ക് അയച്ചുതരുന്നതിന് ചീഫ് സുപ്രണ്ടുമാർ ശ്രദ്ധിക്കേണ്ടതാണ്. ചോദ്യപേപ്പറുകൾ കൈപ്പറ്റുന്നതിന് ഹാജരാകാത്ത ഡെപ്യൂട്ടി ചീഫ് സൂപ്രണ്ടുമാർക്കെതിരെ കർശന അച്ചടക്ക നടപടി സ്വീകരിക്കുന്നതാണ്. സർക്കാർ ഉത്തരവിലെ നിർദ്ദേശങ്ങൾക്കനുസൃതമായി ചോദ്യപേപ്പറുകൾ സ്‌ട്രോങ്ങ് റൂമുകളിലെ ഇരട്ടപൂട്ടുള്ള അലമാരകളിൽ സുരക്ഷിതമായി സൂക്ഷിക്കേണ്ടതും ചോദ്യപേപ്പറുകൾ സൂക്ഷിക്കുന്ന മുറിയിൽ നിർദ്ദേശാനുസരണം സി.സി.റ്റി.വി. ക്യാമറ ഉറപ്പാക്കേണ്ടതുമാണ്. ചോദ്യപേപ്പറുകൾ എത്തിച്ചേരുന്ന ദിവസം മുതൽ വാച്ച്മാന്റെ സേവനം ഉറപ്പാക്കി അവ ഭദ്രമായി സൂക്ഷിക്കുന്നതിനുള്ള പൂർണ്ണ ഉത്തരവാദിത്വം ചീഫ് സൂപ്രണ്ടിനായിരിക്കും. സർക്കുലർ ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Author: hsstaplus

Recognized as per Order Number – GO (MS) 22/2011 P & ARD Dated 18/07/2011