കെ എ എസിന്റെ പ്രാഥമിക പരീക്ഷ ഫെബ്രുവരി 22 ന് നടക്കുന്നു. നാൽപ്പത് ദിവസം മുൻപേ പരീക്ഷ എഴുതാൻ തയ്യാറാണോ എന്ന സമ്മതം ചോദിച്ചതിന് ശേഷമാണ് ചോദ്യപേപ്പർ തയ്യാറാക്കൽ, പരീക്ഷാ കേന്ദ്രങ്ങൾ തെരഞ്ഞെടുക്കൽ, പരീക്ഷാ ജീവനക്കാരെ നിയോഗിക്കൽ തുടങ്ങി വലിയ സാമ്പത്തിക ബാധ്യത വരുന്ന കാര്യങ്ങൾ KPSC നടത്തി വരുന്നത്. കൺഫർമേഷൻ രേഖപ്പെടുത്തിയിട്ടും ലാഘവത്തോടെ പരീക്ഷക്ക് ഹാജരാകാതിരിക്കുന്നത് നടപടികൾക്ക് കാരണമാകാം. അവസരങ്ങൾ പരമാവധി പ്രയോജനപ്പെടുത്തുക. ഓരോ ഉദ്യോഗാർത്ഥിയും നിർദ്ദേശാനുസരണം മതിയായ രേഖകൾ സഹിതം മുൻകൂട്ടി പരീക്ഷാ കേന്ദ്രങ്ങളിലെത്തുക. ഗതാഗത ബുദ്ധിമുട്ടുകൾ ഉണ്ടായെന്നു വരാം. മതിയായ സമയമെടുത്ത് പുറപ്പെടുക. രണ്ടു നേരം പരീക്ഷ നടക്കുന്നതിനാൽ ഉച്ചഭക്ഷണം കരുതുക. പല സ്ഥലങ്ങളിലും ഭക്ഷണം ലഭ്യമാകണമെന്നില്ല. പരീക്ഷാ കേന്ദ്രത്തിൽ നിന്ന് പുറത്ത് പോയി ഭക്ഷണം കഴിഞ്ഞ് തിരിച്ചെത്തുവാൻ സമയം ലഭിക്കണമെന്നില്ല. അനാവശ്യ വേവലാതികൾ ഒഴിവാക്കുക.