
2011 ലെ ജനറൽ പ്രോവിഡന്റ് ഫണ്ട് (കേരള) റൂൾ 13(1) പ്രകാരം സംസ്ഥാന സർക്കാർ നിയന്ത്രിക്കുന്ന എല്ലാവിധ പ്രോവിഡന്റ് ഫണ്ടുകൾക്കും കേന്ദ്ര ഗവൺമെന്റ് ജനറൽ പ്രോവിഡന്റ് ഫണ്ടുകൾക്ക് (കേന്ദ്ര സർവീസ്) അതാത് സമയങ്ങളിൽ നിശ്ചയിക്കുന്ന പലിശ നിരക്കാണ് ബാധകമാക്കിയിട്ടുള്ളത്.
01/01/2020 മുതൽ 31/03/2020 വരെയുള്ള കാലയളവിലേക്ക് ജനറൽ പ്രോവിഡന്റ് (കേന്ദ്ര സർവീസ്) ഫണ്ടിലും മറ്റ് സമാന ഫണ്ടുകളിലുമുള്ള നിക്ഷേപങ്ങൾക്ക് 7.9% പലിശ നിരക്ക് കേന്ദ്ര ഗവൺമെന്റ് പ്രഖ്യാപിച്ചിട്ടുണ്ട്.
മേൽ വിവരിച്ച സാഹചര്യത്തിൽ സംസ്ഥാന സർക്കാർ നേരിട്ട് നിയന്ത്രിക്കുന്ന ചുവടെ പരാമർശിച്ചിട്ടുള്ള ജനറൽ പ്രോവിഡന്റ് ഫണ്ടിലും മറ്റ് സമാന പ്രോവിഡന്റ് ഫണ്ടുകളിലുമുള്ള നിക്ഷേപങ്ങൾക്ക് 01/01/2020 മുതൽ 31/03/2020 വരെയുള്ള കാലയളവിലേക്ക് 7.9% (ഏഴ് ദശാംശം ഒൻപത് ശതമാനം) പലിശ നിരക്ക് നിശ്ചയിച്ച് ഉത്തരവാകുന്നു. ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക..